
ദി കേരള സ്റ്റോറിയുടെ നിർമ്മാതാക്കൾ കേരളത്തിൽ ലൗ ജിഹാദും മത പരിവർത്തനവും തടയാനായി 51 ലക്ഷം രൂപ സംഭാവനയായി നല്കി. തിരുവനന്തപുരത്തേ ആർഷ വിദ്യാ സമാജത്തിനാണ് തുക കൈമാറിയത്. ദി കേരള സ്റ്റോറിയുടെ കളക്ഷൻ 2 കോടിയിലേക്ക് എത്തുമ്പോൾ അതിന്റെ ഒരു വിഹിതം സിനിമ ലക്ഷ്യം ഇട്ട സാമൂഹിക വിഷയത്തിനും നല്കുകയാണ്. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതിയും തുറന്ന് പറഞ്ഞത് ഈ സ്നിമയിൽ സമൂഹത്തിൽ നടക്കുന്ന വിഷയങ്ങൾ ഉണ്ട് എന്നും സാമൂഹിക വിഷയം ചർച്ചയായിട്ടുണ്ടാകാം എന്നും. മതപരിവർത്തനത്തിന് വിധേയരായ 7000 ലധികം യുവതീ യുവാക്കളെ സ്വധർമ്മത്തിലേയ്ക്ക് തിരികെ കൊണ്ടുവന്ന ആർഷവിദ്യാസമാജത്തിൻ്റെ മഹനീയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് വിപുൽ ഷാ ജിയാണ് 51 ലക്ഷം രൂപയുടെ ചെക്ക് ശ്രുതി ജിക്ക് കൈമാറി.
നിർമ്മാതാക്കൾ ലക്ഷ്യമിട്ടതിനേക്കാൾ വരുമാനം ആണ് സിനിമയ്ക്ക് ലഭിച്ചത്. 18 കോടി രൂപയായിരുന്നു ചിലവ്. ഈ സിനിമ ഞങ്ങളുടെ ജീവിതം കൂടിയാണ് എന്നും ഞങ്ങളുടെ അനുഭവം കൂടിയാണ് എന്നും മുമ്പ് ആർഷ വിദ്യാ സമാജത്തിലെ പെൺകുട്ടികൾ കർമ്മ ന്യൂസിൽ പ്രതികരിച്ചിരുന്നു. കേരളത്തിലെ നൂറു കണക്കിനു ഹൈന്ദവ പെൺകുട്ടികൾക്കാണ് ആർഷ വിദ്യാ സമാജം സംരക്ഷണം ഒരുക്കിയിട്ടുള്ളത്. ഇസ്ളാം മതത്തിലേക്ക് മതം മാറിയവും ലൗ ജിഹാദിനു പോയി ചതിക്കപ്പെട്ടവരും ആയവരാണ്.
തിരുവനന്തപുരത്ത് ആർഷ വിദ്യാ സമാജത്തിൽ എല്ലാ മതങ്ങളേ കുറിച്ചും പഠിപ്പിക്കുന്നുണ്ട്. ഒരു മതം മാത്രം പഠിച്ചാൽ മറ്റ് മതങ്ങളേ കുറിച്ച് അറിയാനാവില്ല. എല്ലാ മതങ്ങളേ കുറിച്ചും ഇവിടെ പെൺകുട്ടികൾക്ക് അറിവു പകർന്നു നല്കുന്നു.മുമ്പ് ദി കേരള സ്റ്റോറിയുടെ പ്രസ് കോൺഫറൻസും മുംബൈയിൽ നടന്നപ്പോൾ ആർഷ വിദ്യാ സമാജത്തിൽ നിന്നും പെൺകുട്ടികൾ മുംബൈയിൽ ക്ഷണിക്കപ്പെട്ട് എത്തിയിരുന്നു.സിനിമയുടെ സംവിധായകനായ സുദിപ്തോ സെൻ ജി, പ്രൊഡ്യൂസറായ വിപുൽ ഷാ ജി, കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദാ ശർമ്മ ജി, യോഗിത ബിഹാനി ജി, സിദ്ധി ഇദിനാനി ജി, സോണിയ ബലാനി ജി എന്നിവരുമായി പെൺകുട്ടികൾ സംവദിക്കുകയും ചെയ്തിരുന്നു.
ലൗട്രാപ്പ് ജിഹാദിൽ അകപ്പെട്ട് ആർഷവിദ്യാസമാജത്തിൽ എത്തിക്കുകയും ആചാര്യശ്രീ കെ.ആർ മനോജ് ജിയുമായുള്ള ആശയസംവാദത്തിനൊടുവിൽ സ്വധർമ്മത്തിലേയ്ക്ക്തിരികെ വന്നവരുമായ 26 പേർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.ഇസ്ലാം മതമൗലികവാദികളുടെ മതപരിവർത്തന ശ്രമങ്ങളേയും തീവ്രവാദ – ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള റിക്രൂട്ട്മെൻ്റ് ശ്രമങ്ങളേയും ധൈര്യമായി തുറന്നു കാട്ടിയ കേരള സ്റ്റോറിയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.
അതുപോലെ മുംബൈയിൽ വിമാനമിറങ്ങിയ നിമിഷം മുതൽ ടീം AVS നായി കനത്ത സുരക്ഷ ഒരുക്കിയ സെക്യൂരിറ്റി ഗാർഡുകൾക്കും ആർഷ വിദ്യാ സമാജം നന്ദി അറിയിച്ചു.