അ​രു​ണ്‍ ജ​യ്റ്റ്ലി​യു​ടെ നി​ല അ​തീ​വ ഗുരുതരമായി തുടരുന്നു, ജീ​വ​ന്‍ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഘ​ടി​പ്പി​ച്ചു

ഡ​ല്‍​ഹി ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന മു​ന്‍ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം. ജീ​വ​ന്‍ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം അ​ദ്ദേ​ഹ​ത്തെ നി​രീ​ക്ഷി​ച്ച്‌ വ​രി​ക​യാ​ണ്. അ​രു​ണ്‍ ജെ​യ്റ്റ്ലി​യു​ടെ ചി​കി​ത്സ​യും ആ​രോ​ഗ്യ​നി​ല​യും സം​ബ​ന്ധി​ച്ച്‌ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നാ​ണ് അ​വ​സാ​ന​മാ​യി മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍ പു​റ​ത്തു​വ​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി അ​രു​ണ്‍ ജെ​യ്റ്റ്ലി ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം ഇ​ത്ത​വ​ണ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ജെ​യ്റ്റ്ലി മ​ത്സ​രി​ച്ചി​രു​ന്നി​ല്ല.

ശ്വാ​സ​ത​ട​സം മൂ​ലം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ജെ​യ്റ്റ്ലി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്ക് ജ​യ്റ്റ്ലി​യെ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഭൂ​ട്ടാ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ലാ​ണ്. രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദും ക​ഴി​ഞ്ഞ ദി​വ​സം ജ​യ്റ്റ്ലി​യെ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയിൽ പ്രധാന പങ്കുവഹിച്ചയാളാണ് അഡ്വക്കേറ്റ് കൂടിയായ ജെയ്റ്റ്‌ലി. ധനകാര്യ, പ്രതിരോധ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെയ്റ്റ്‌ലി മത്സരിച്ചില്ല. കഴിഞ്ഞ വർഷം മെയ് 14 ന് എയിംസിൽ തന്നെ ജയ്റ്റ്ലിയുടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ആ സമയം റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയലാണ് ധനമന്ത്രാലയത്തിന്റെ ചുമതലകൾ ഏറ്റെടുത്തത്.