40 ലക്ഷം ഇതിനോടകം ചിലവായി, ദിവസവും വേണ്ടിവരിക രണ്ട് ലക്ഷത്തോളം രൂപ, സഹായം അഭ്യർത്ഥിച്ച് അരുന്ധതിയുടെ കുടുംബം

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടി അരുദ്ധതി നായരുടെ നില ഗുരുതരം. കഴിഞ്ഞ ഇരുപത് ദിവസത്തിൽ ഏറെയായി ആശുപതിയിൽ ചികിത്സയിൽ കഴിയുന്ന താരത്തിന്റ ചികിത്സയ്ക്ക് ഇതുവരെ നാൽപ്പതു ലക്ഷത്തോളമാണ് ചെലവായത്. ഒരു ദിവസം രണ്ടുലക്ഷം രൂപയാണ് വേണ്ടുന്നത്. ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് അരുന്ധതിയുടെ വീട്ടുകാർ. എന്നാൽ സെക്യൂരിറ്റിയായി ജോലി നോക്കുന്ന അച്ഛനോ, വലിയ വരുമാനം ഇല്ലാത്ത കുടുംബത്തിനോ അരുന്ധതിയുടെ ചികിത്സാചിലവ് താങാവുന്നതിനും അപ്പുറം ആണ്.

കോവളം ഭാഗത്തുവച്ചാണ് അരുന്ധതി നായർക്ക് അപകടം സംഭവിക്കുന്നത്. മലയാളം, തമിഴ് സിനിമകളിലൂടെയാണ് ആണ് താരം ശ്രദ്ധനേടിയത്. 2018-ൽ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിൽ താരം മികച്ച് പ്രകടനം കാഴ്ചവെച്ചു. ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷം ആണ് ഇവർ സഹോദരനൊപ്പം ബെെക്കിൽ മടങ്ങുമ്പോൾ ആണ് അപകടം സംഭവിച്ചത്. ഇവരെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പരിക്കേറ്റ ഇവർ ഒരു മണിക്കൂറോളം റോഡിൽ തന്നെ കിടന്നു. പിന്നീട് അതുവഴി പോയ ഒരു യാത്രക്കാരൻ ആണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

നിരവധി തമിഴ് സിനിമയിൽ നല്ല വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. തമിഴ് സിനിമകളിലൂടെയാണ് അരങ്ങത്തേക്ക് തുടക്കം കുറിക്കുന്നത്. സഹായമഭ്യർഥിച്ച് അരുന്ധതിയുടെ സുഹൃത്തും നടിയുമായ ഗോപികാ അനിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. എന്റെ സുഹൃത്ത് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആണെന്നും ചികിത്സക്കായി എല്ലാവരും സഹായിക്കണം എന്നുമായിരുന്നു പോസ്റ്റ്. എന്നാൽ രണ്ട് ദിവസമായി താരത്തിന്റെ ആരോഗ്യത്തിൽ വലിയ പുരോഗതി ഇല്ലെന്നും. ഇപ്പോഴും വെന്റിലേറ്ററിൽ ആണ് തുടരുന്നതെന്നും സഹോദരി ഇന്ന് പോസ്റ്റിട്ടു. വെന്റിലേറ്ററിൽ ജീവനുവേണ്ടി തന്റെ സഹോദരി പോരാടുകയാണ് എല്ലാവരും പ്രാർഥിക്കണം, നിങ്ങളുടെ എല്ലാവരുടേയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് സഹോദരി ആരദി നായർ ഇൻസ്റ്റയിൽ കുറിപ്പ് പങ്കുവെച്ചു.