അച്ഛനെ പറ്റിച്ച് പണമുണ്ടാക്കിയവള്‍ എന്ന് പറഞ്ഞു, നിയന്ത്രിക്കാനാകാതെ പ്രതികരിച്ച് പോയി, ആര്യ പറയുന്നു

മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരകയും ഒക്കെയാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടില്‍ മത്സരാര്‍ത്ഥിയായതോടെ ആര്യയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞു. ഇതിന് പിന്നാലെ വലിയ സോഷ്യല്‍ മീഡിയ ബുള്ളിയിങ് ആര്യ നേരിടേണ്ടി വന്നു. ഇപ്പോള്‍ ആര്യ അവതാരക അപര്‍ണയുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തനിക്ക് നേരെയുണ്ടായ സോഷ്യല്‍മീഡിയ ബുള്ളിയിങ്ങിനെ കുറിച്ചും അഥ് ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതിനെ കുറിച്ചും ആര്യ സംസിരിക്കുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 2വില്‍ പങ്കെടുത്ത ശേഷമാണ് ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ് അനുഭവിച്ച് തുടങ്ങിയത്. ഞാന്‍ അവിടെ ചെയ്ത പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് എല്ലാവരും എന്നെ വിലയിരുത്തിയത്. എന്റെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും താഴെ സ്ഥിരമായി മോശം കമന്റുകളായിരുന്നു നിറഞ്ഞിരുന്നത്. ചിലപ്പോഴൊക്കെ മാത്രമെ ഞാന്‍ അതിന് എതിരെ പ്രതികരിച്ചിട്ടുള്ളൂ. അത്രത്തോളം സങ്കടം ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം.

ഈ കമന്റിടുന്നവരെല്ലാം ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് അക്കൗണ്ടില്‍ വന്ന് മോശം കമന്റുകള്‍ ചെയ്യുന്നത്. എന്നെ ഇഷ്ടമല്ലാത്തവര്‍ക്ക് എന്നെ അണ്‍ഫോളോ ചെയ്യാം. പക്ഷെ ആരും അത് ചെയ്യില്ല. പകരം എന്റെ അക്കൗണ്ട് പരിശോധിച്ച് ഇത്തരം മോശം കമന്റുകള്‍ കുറിച്ച് എന്നെ പ്രകോപിപ്പിച്ച് അവരുടെ ദേഷ്യം തീര്‍ക്കും. ആര്‍ക്കെങ്കിലും വിമര്‍ശിക്കണമെങ്കില്‍ വിമര്‍ശിക്കാം. ആരോ?ഗ്യപരമാണെങ്കില്‍ സന്തോഷത്തോടെ മറുപടി തരും. അത്തരത്തില്‍ മാന്യമായി അഭിപ്രായം ഇന്‍ബോക്‌സില്‍ അയക്കുന്നവരേയും എനിക്ക് അറിയാം.

ഞാന്‍ ഇത്തരം ബുള്ളിയിങിന് പലപ്പോഴും മറുപടി കൊടുക്കാറുണ്ടായിരുന്നില്ല. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഒരിക്കല്‍ എനിക്ക് വളരെ പ്രതികരിക്കേണ്ടി വന്നു. കാരണം ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന അച്ഛനെ ഞാന്‍ പറ്റിച്ച് കാശ് തട്ടിയെടുത്തുവെന്നാണ് കാര്യം മനസിലാക്കാതെ ഒരു ഓണ്‍ലൈന്‍ മീഡിയ വാര്‍ത്തയായി നല്‍കിയത്. ആ വാര്‍ത്തയും തലക്കെട്ടും വൈറലായതോടെ നിരവധി പേര്‍ എന്നെ മോശക്കാരിയാക്കി കമന്റുകളും ചെയ്തു. ബിഗ് ബോസിലായിരിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിച്ചത് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഒരു ടാസ്‌ക്കുണ്ടായിരുന്നു. ആ ടാസ്‌ക്ക് ചെയ്തപ്പോള്‍ ഞാന്‍ അച്ഛനെ കുറിച്ച് സംസാരിച്ചിരുന്നു. മരിക്കുന്നതിന് മുമ്പ് കുറച്ച് നാള്‍ അച്ഛന് മറവി രോഗം ആയിരുന്നു. അസുഖം പിടിപെടും മുമ്പ് അച്ഛന്‍ വീടിന്റെ ഡോക്യുമെന്റ്‌സ് എനിക്ക് ബിസിനസ് തുടങ്ങാന്‍ ലോണെടുക്കാന്‍ നല്‍കിയിരുന്നു.

അത് വെച്ചാണ് ഞാന്‍ പണം കണ്ടെത്തിയതും ബിസിനസ് തുടങ്ങിയതും. രോഗം പിടിപെട്ടപ്പോള്‍ അച്ഛന്‍ ആ കാര്യം മറന്ന് പോയി. അതിനാല്‍ അച്ഛന്‍ കരുതിയത് ഞാന്‍ അച്ഛനെ പറ്റിച്ച് ഡോക്യുമെന്റ്‌സ് പണയം വെച്ച് പണം ഉണ്ടാക്കിയെന്നാണ്. നീ എന്നെ പറ്റിച്ചുവെന്ന് അച്ഛന്‍ ഇടയ്ക്കിടെ പറയുകയും ചെയ്യുമായിരുന്നു.അതെന്നെ സങ്കടപ്പെടുത്തിയിരുന്നുവെന്നാണ് ഞാന്‍ ബി?ഗ് ബോസില്‍ വെച്ച് പറഞ്ഞത്. അത് കേട്ടിട്ടാണ് അച്ഛനെ പറ്റിച്ച് കാശുണ്ടാക്കിയവളെന്നാണ് ആര്യ എന്നൊക്കെ എഴുതിപിടിപ്പിച്ച തലക്കെട്ടോടെ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. അതിന് എതിരെ ഞാന്‍ ശക്തമായി പ്രതികരിച്ചിരുന്നു.’