അഡ്വ കൃഷ്ണരാജ് അഭിമാനി ആയ ഹിന്ദു – ആശാ ലോറൻസ് Adv Krishna Raj

Asha Lawrence

അഡ്വ കൃഷ്ണരാജ് അഭിമാനി ആയ ഹിന്ദു എന്ന് സി.പി.എം സമുന്നത നേതാവ് എം എം ലോറൻസിന്റെ മകൾ കൂടിയായ ആശാ ലോറൻസ്.ഇപ്പോൾ സ്വപ്നയുടെ അഭിഭാഷകനായതിനാണ് ശത്രുതയോടെ കണ്ട് ജ്യാമമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് ജയിലിലിട്ട് പീഡിപ്പിയ്ക്കാൻ ശ്രമിക്കുന്നു എന്നും. കുറിപ്പിലേക്ക്

Adv Krishna Raj ന് എതിരെ ജ്യാമം ഇല്ലാത്ത വകുപ്പ്.അറസറ്റ് ചെയ്യും.ജയിലിൽ അടയക്കും.ഇതൊക്കെ വാർത്തയിലൂടെ അറിഞതാണ്.കൃഷ്ണരാജ് വക്കീൽ കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു അഭിഭാഷകൻ.

അദ്ദേഹം അഭിമാനി ആയ ഹിന്ദു തന്നെ.ക്ഷേത്ര ഭൂമി അനധികൃതമായി കൈയേറ്റം ചെയ്യുന്നവർക്കെതിരെ നിയമപരമായി കോടതിയിൽ കേസുകൾ നടത്തുന്നു.
സ്വഭാവികമായും കൈയേറ്റക്കാർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും ഇദ്ദേഹം ശത്രു ആകുമല്ലോ.ജീർണ്ണിച്ച് പോയ പൂജകൾ മുടങ്ങി പോയ ക്ഷേത്രങ്ങൾ പഴയ പ്രൗഡിയിൽ തിരിച്ച് കൊണ്ടുവരാനും അദ്ദേഹം നിരന്തരം പ്രവർത്തിക്കുന്നു.
ഇതെല്ലാം ഹിന്ദു മതത്തിനെയും ഹിന്ദുക്കളെയും ഈശ്വരവിശ്വാസത്തെയും ഈശ്വരൻമാരെയും അപമാനിക്കുന്നവർക്ക് ഇഷ്ടമല്ലല്ലോ
ഇതിനെല്ലാം പുറമെ….ഇപ്പോൾ സ്വപ്നയുടെ അഭിഭാഷകനായതിനാണ് ശത്രുതയോടെ കണ്ട് ജ്യാമമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് ജയിലിലിട്ട് പീഡിപ്പിയ്ക്കാൻ ശ്രമിക്കുന്നത്.ഇന്ന് ഞായാറാഴ്ച്ച..ഇന്ന് അറസറ്റ് ചെയ്താൽ നാളെ വരെ ഉറപ്പായും അകത്തിടാമല്ലോ..ഈശ്വരവിശ്വാസത്തെ അപമാനിക്കുന്നവർക്ക് ഈശ്വരവിശ്വാസികളെ അപമാനിക്കുന്ന CPIM ന് അവകാശപ്പെടാമല്ലോ എന്തായി വിളിച്ച ഈശ്വരൻമാർ രക്ഷിയ്ക്കാൻ വന്നില്ലേ എന്ന്.അദ്ദേഹത്തിന് പിന്തുണ കൊടുക്കേണ്ടത് ഓരോ ഹിന്ദുമത വിശ്വാസിയുടെയും ഈശ്വരവിശ്വാസിയുടെയും ഉത്തരവാദിത്തമാണ്.
മനപൂർവ്വം ദ്രോഹിക്കുന്നവർക്ക് തിരിച്ചറിവ് ഉണ്ടാകും ഇന്നല്ലെങ്കിൽ നാളെ
സ്വപ്ന പറയുന്നത് നടന്ന കാര്യങ്ങളാണെന്ന് വിശ്വാസിക്കാത്തവർ പോലും വിശ്വസിക്കുന്ന തരത്തിലാണല്ലോ കാര്യങ്ങൾ നടക്കുന്നത്.കൃഷ്ണരാജ് വക്കീലിന് വേണ്ടി കിരാതമൂർത്തി തന്നെ ഉണ്ടാവും.സ്വപ്ന പറഞ്ഞ ആരോപണങ്ങൾ തെറ്റാണെങ്കിൽ അത് തെളിയിക്കണം.അല്ലാതെ ഭീഷണി പെടുത്തിയും പ്രലോഭിപ്പിച്ചും പിൻമാറ്റാനല്ല നോക്കേണ്ടത്.സ്വപ്ന സമ്പാദിച്ച് കൂട്ടാൻ തന്നെയാണല്ലോ കള്ളകടത്ത് നടത്തിയ.തുടക്കത്തിൽ അവർ കൂട്ട് പ്രതികളെ രക്ഷിയ്ക്കാൻ നോക്കി
ജയിൽവാസം കഴിഞ്ഞ് വന്നപ്പോളാണ് വെളിപാടുണ്ടായി സത്യങ്ങൾ പറയാൻ തുടങ്ങിയത്.അത് കൊണ്ടാണ് ലോകത്ത് ഒരു കള്ളകടത്ത് കേസിലെ പ്രതിയ്ക്കും കിട്ടാത്ത പിന്തുണ അവർക്ക് കിട്ടിയത്.
ഇനിയും മാറ്റി പറഞ്ഞാൽ അവിടെ കഴിഞ്ഞു സ്വപ്ന.അവർക്ക് വേണ്ടി ഇറങ്ങി തിരിച്ചവരുടെയും അവരെ വിശ്വസിച്ച എല്ലാവരുടെയും വെറുപ്പേ കിട്ടുള്ളു എന്ന് ഓർമ്മ ഉണ്ടാവണം.പല അഭിഭാഷകരും കൈ ഒഴിഞ്ഞപ്പോൾ ആണ് അവർ പറയുന്നതിൽ കാര്യമുണ്ടെന്ന് മനസിലായി കൃഷ്ണരാജ് വക്കീൽ സ്വപ്നയുടെ അഭിഭാഷകനായത് എന്നാണ് മനസിലായത്.ആപത്തിൽ കൂടെ നിന്നവരെ തള്ളി പറഞ് ഇനിയും Smart ആവാൻ Swapna Suresh ശ്രമിക്കുമോ…Swapna മകനെ കുറിച്ച് ആകുലത പെടുന്നത് പോലെ മകനെ ഓർത്ത് ആകുലതപ്പെടുന്ന 2 അമ്മമാർ ഉണ്ട്
കൃഷ്ണരാജ് വക്കീലിന്റെ അമ്മയും.കൃഷ്ണ രാജ് വക്കീലിന്റെ മകന്റെ അമ്മയും
സ്വപ്ന സുരേഷ് മറക്കരുത് ഇതും..ഞങ്ങൾടെ പ്രാർത്ഥനയും പിന്തുണയും
Adv KRISHNARAJ ന്