14കാരി 42കാരനായ കാമുകനുമായി പിണങ്ങിയാൽ അപ്പോൾ കൈ ഞരമ്പ് മുറിക്കും

സ്കൂളിൽ ലഹരി ഉപോയ​ഗവും ആത്മഹത്യകളും വർദ്ധിക്കുകയാണ്. നിസ്സാരകാര്യത്തിനു വേണ്ടി പാലായിൽ പതിനാല് വയസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത് 18 തവണ, പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി മിഷൻ ഡിഅഡിക്ഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കറും മുൻ കോളേജ് അദ്ധ്യാപികയുമായ ആശാ മരിയ പോളിന്റെ വെളിപ്പെടുത്തലുകളാണിത്.

പാലാ നഗരസഭയും വിമുക്തിമിഷനും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രബോധന സെമിനാറിലാണ് അവർ ഇക്കാര്യങ്ങൾ വിവരിച്ചത്. ”പാലായ്ക്കടുത്തുള്ള ഒരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി. കുട്ടിയുടെ കാമുകനാകട്ടെ 42 വയസും! കാമുകനുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റിയാൽ അപ്പോഴേ ആത്മഹത്യാ പ്രവണത കാണിക്കുകയാണ് പെൺകുട്ടി. 15 തവണയാണ് കൈ ഞരമ്പ് മുറിച്ചത്. മൂന്ന് തവണ വാഹനങ്ങൾക്ക് മുന്നിൽ ചാടി. ജീവൻ രക്ഷപെട്ടത് ആയുസിന്റെ ബലംകൊണ്ട് മാത്രം. ഇത്തരത്തിൽ വഴിതെറ്റിയ നിരവധി കൗമാരക്കാരാണ് വിമുക്തി മിഷനിലേക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നതെന്ന് ആശാ മരിയാ പോൾ പറഞ്ഞു. സമ്മേളനം പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു.

തലസ്ഥാന നഗരിയിൽ യുവാക്കൾക്കിടയിൽ ലഹരി മരുന്നുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. എക്‌സൈസ് കേസുകളിൽ ഗണ്യമായി വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഏഴുമാസത്തിനിടെ 7540 കേസുകളാണ് എക്‌സൈസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.അതിൽ അതിമാരക മയക്കുമരുന്നുകൾ വരെ ഉൾപ്പെട്ടിട്ടുണ്ട്. 89 ഗ്രാം എം.ഡി.എം.എ, 36 ഗ്രാം ഹാഷിഷ്, 125 കിലോഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സമീപകാലത്ത് പിടികൂടിയ കേസുകളിൽ അധികവും ഉൾപ്പെട്ടിരിക്കുന്നത് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ എത്തിച്ചുനൽകുന്ന സംഘങ്ങളെയാണ്. സ്‌കൂളിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് വ്യാപകമായി ലഹരി എത്തുന്നതും അവയുടെ ഉപയോഗം വർധിക്കുന്നതും ഏറെ ആശങ്കജനകമായ കാര്യമാണ്.