‘എത്ര പെട്ടെന്നാണ് സമയം കടന്നു പോയത്’; മകള്‍ ബിരുദം നേടിയ സന്തോഷം പങ്കുവെച്ച്‌ നടി ആശ ശരത്

മകള്‍ ബിരുദം നേടിയതിന്റെ സന്തോഷം പങ്കുവെച്ച്‌ നടി ആശ ശരത്. മകളുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങള്‍ ആശ ശരത് ആരാധകര്‍ക്കായി പങ്കുവെച്ചു. എത്ര പെട്ടന്നാണ് സമയം കടന്നു പോയത്. ഇപ്പോള്‍ നീ കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി, ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുന്നു.

എന്റെ അമ്മുവിന് അഭിനന്ദനങ്ങള്‍”, മകള്‍ കീര്‍ത്തനയുടെ ബാല്യകാലചിത്രവും ബിരുദദാന ചടങ്ങിലെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു കൊണ്ട് ആശ ശരത് കുറിച്ചു. മകള്‍ കീര്‍ത്തനയുടെ ബാല്യകാലചിത്രവും ബിരുദദാന ചടങ്ങിലെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു കൊണ്ട് ആശ ശരത് കുറിച്ചു.