ഭാരൃ ഒൻപത് മാസം ഗർഭിണി. രണ്ടാമത്തെ കുഞ്ഞിൻ്റെ മുഖം പോലും കാണാതെ,അഫ്സൽ പടച്ചവൻ്റെ വിളിക്ക് ഉത്തരം നൽകി

യുഎഇയിലെ പൊതു പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി കഴിഞ്ഞ ദിവസങ്ങളിലായി പങ്കുവെച്ച പോസ്റ്റുകൾ നൊമ്പരമുളവാക്കുന്നതാണ്. തിരുവനന്തപുരം സ്വദേശി 34 വയസ്സുളള അഫ്സലിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. കഴിഞ്ഞ മാസം 26 തീയതി ഷാർജയിലെ ഒരു ഫുട്ബാത്തിൽ റോഡ് ക്രോസ് ചെയ്യുവാൻ നിൽക്കുമ്പോഴാണ് നിയന്ത്രണം വിട്ട്‌ വന്ന വാഹനം ഇടിച്ച് തെറിപ്പി്ക്കുകായിരുന്നു.ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്സൽ ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു.തിരുവനന്തപുരം പളളിപ്പുറം മുഴുത്തിരിയാവട്ടം ഫെെസൽ മൻസിലിൽ അബ്ദുൽ ഗനിയുടെയും,ഷംലാ ബീവിയുടെയും മകനാണ് അഫ്സൽ.ഭാരൃ തൻസി ഒരു മകനുമുണ്ട്.ഭാരൃ ഒൻപത് മാസം ഗർഭിണിയുമാണ്.രണ്ടാമത്തെ കുഞ്ഞിൻ്റെ മുഖം പോലും കാണാതെ,അഫ്സൽ പടച്ചവൻ്റെ വിളിക്ക് ഉത്തരം നൽകിയെന്ന് കുറിപ്പിൽ പറയുന്നു

ആദ്യത്തെ കുറിപ്പിങ്ങനെ

ഇന്ന് അഞ്ച് പ്രവാസികളുടെ മൃതദേഹങ്ങളാണ് നാട്ടിലേക്കയച്ചത്. മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് മുത്തൂർ സ്വദേശി മുഹമ്മദ്‌ അഷറഫിൻറെ വിയോഗം ഏറെ സങ്കടപ്പെടുത്തി. കഴിഞ്ഞ തവണ അദ്ദേഹം നാട്ടിൽ പോയപ്പോഴുണ്ടായ ക്വാറൻറീൻ അനുഭവം പ്രമുഖ പത്രത്തിലൂടെ പങ്കുവെച്ചത് വായിച്ചിരുന്നു. വളരെ ഹൃദയസ്പർശിയായ വാക്കുകളിലൂടെ തൻറെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചിരുന്നു. ഇന്ന് അദ്ദേഹം നമ്മോടൊപ്പമില്ല. ദൈവത്തിൻറെ വിളിക്കുത്തരം നൽകി യാത്രയായി. തൻറെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം വിധിക്ക് കീഴടങ്ങുകയായിരുന്നു. ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിവെച്ചുള്ള മടക്കയാത്ര. അനുഭവങ്ങൾ പങ്കുവെക്കാൻ കഴിയാത്ത യാത്ര.

കോവിഡ് പ്രതിസന്ധി മൂലം തളർന്നുപോയ ജീവിതോപാധികൾ പതിയേ പുനർജനിക്കുന്നതിനിടെ കുടുംബത്തിൻറെ പ്രതീക്ഷകൾക്ക് മുന്നിൽ സങ്കടക്കടൽ തീർക്കുകയാണ് വിയോഗ വാർത്തകൾ. പ്രതിസന്ധികളെ മറികടക്കാൻ കുടുംബത്തെ നാട്ടിലാക്കി ജീവിതഗതിയിൽ മറ്റൊരധ്യായം നെയ്തെടുക്കാനുള്ള പരിശ്രമങ്ങളിലായിരുന്നു പ്രിയ സഹോദരൻ. ഇതാണ് ജീവിതം. നമ്മൾ ആഗ്രഹിക്കുന്നു ദൈവം വിധിക്കുന്നു. ദൈവം അനുഗ്രഹിച്ച് നൽകിയ ഈ ജീവിതം നന്മകളാൽ സമ്പന്നമാക്കാം. നമ്മിൽ നിന്നും പിരിഞ്ഞുപോയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയുമാറാകട്ടെയെന്നു പ്രാർഥിക്കുന്നു.

രണ്ടാമത്തെ കുറിപ്പ്

ഇന്നലെയും രണ്ട് മയ്യത്തുകളായിരുന്നു അതിൽ ഒന്ന് ഒരു ചെറുപ്പക്കാരൻ്റെതായിരുന്നു.തിരുവനന്തപുരം സ്വദേശി 34 വയസ്സുളള അഫ്സലായിരുന്നു ആ ചെറുപ്പക്കാരൻ.എൻ്റെ പ്രിയസുഹൃത്ത്,അനൂപിൻ്റെ സഹോദരി,പുത്രനായിരുന്നു.കഴിഞ്ഞ മാസം 26 തീയതി ഷാർജയിലെ ഒരു ഫുട്ബാത്തിൽ റോഡ് ക്രോസ് ചെയ്യുവാൻ നിൽക്കുമ്പോഴാണ് നിയന്ത്രണം വിട്ട്‌ വന്ന വാഹനം ഇടിച്ച് തെറിപ്പി്ക്കുകായിരുന്നു.ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്സൽ ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു.തിരുവനന്തപുരം പളളിപ്പുറം മുഴുത്തിരിയാവട്ടം ഫെെസൽ മൻസിലിൽ അബ്ദുൽ ഗനിയുടെയും,ഷംലാ ബീവിയുടെയും മകനാണ് അഫ്സൽ.ഭാരൃ തൻസി ഒരു മകനുമുണ്ട്.ഭാരൃ ഒൻപത് മാസം ഗർഭിണിയുമാണ്.രണ്ടാമത്തെ കുഞ്ഞിൻ്റെ മുഖം പോലും കാണാതെ,അഫ്സൽ പടച്ചവൻ്റെ വിളിക്ക് ഉത്തരം നൽകി.എൻ്റെ സ്നേഹിതൻ അനൂപ് എന്നെ ഫോൺ വിളിക്കുമ്പോഴാണ് ഞാൻ അഫ്സൽ മരിച്ചവിവരം അറിയുന്നത്.

ഈ ചെറുപ്പക്കാരൻ്റെ വേർപ്പാട് മൂലം വേദനിക്കുന്ന കുടൂംബത്തിന് റബ്ബിൽ ആലമീനായ തമ്പുരാൻ സമാധാനം നൽകട്ടെ,അതോടപ്പം പരേതൻ്റെ കബറിനെ വിശാലമാക്കി കൊടുക്കുകയും,പാപങ്ങൾ മാപ്പാക്കി കൊടുക്കുകയും ചെയ്യട്ടെ,നാളെ പടച്ചതമ്പുരാൻ, ഈ മരിച്ച മയ്യത്തിനെയും എന്നെയും നിങ്ങളെയും ജന്നാത്ത് ഫിർദൗസിൽ ഒരുമ്മിച്ച് കൂട്ടി അനുഗ്രഹിക്കണമെ. ആമീൻ അല്ലാഹുവിൻറെ ഉത്തരവനുസരിച്ചല്ലാതെ ഒരാൾക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണ് മരണം. അത് സംഭവിച്ചേ തീരു.മരണം ജീവിതത്തിൻറെ അന്ത്യമല്ല. യഥാർത്ഥത്തിൽ മനുഷ്യ ജീവിതത്തിന് അന്ത്യവുമില്ല. പരലോകത്തിലേക്കുള്ള യാത്രാമധ്യേ ഒരു ഇടത്താവള ജീവിതം അവസാനിക്കുന്നുഎന്ന് കരുതിയാൽ മതി.സ്ഥായിയായ ജീവിതം പരലോകത്താണ്. അവിടുത്തെ സ്വർഗ്ഗജീവിതത്തിനു വേണ്ടിയാകണം ഓരോ മനുഷൃൻ്റെയും ചിന്തകളും പ്രവർത്തികളും.