അമ്മ മരിച്ചതിന്റെ ദുഖം താങ്ങാനാവാതെ 23 കാരൻ ആത്മഹത്യ ചെയ്തു. തീരനൊമ്പരം

അമ്മയുടെ മരണവാർത്ത അറിഞ്ഞതിനുപിന്നാലെ ആത്മഹത്യ ചെയ്ത കണ്ണൂർ സ്വദേശി സുജിത്തിന്റെ മരണത്തെക്കുറിച്ച് പറയുകയാണ് യുണയിലെ പൊതുപ്രവവർത്തകനായ അഷ്റഫ് താമരശ്ശേരി. 23 വയസ്സായിരുന്നു.അമ്മയുടെ മരണവാർത്ത അറിഞ്ഞ് സുജിത്ത് ഇവിടെ ആത്മഹത്യ ചെയ്യുകയായിരുന്നു.ഓർമ്മ വയ്ക്കുന്നതിന് മുമ്പെ അച്ഛനെ നഷ്ടപ്പെട്ട സുജിത്തിന് എല്ലാമെല്ലാം അമ്മയായിരുന്നു.വീട്ട് പണിയെടുത്തും,ഹോട്ടലിൽ പാത്രം കഴുകിയൊക്കെയാണ് അമ്മ മകനെ വളർത്തിയത്.അമ്മയുടെ മരണം താങ്ങാൻ കഴിയാതെ പിറ്റേദിവസം സുജിത്ത് തൂങ്ങി മരിക്കുകയായിരുന്നെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

ഇന്നലെ നാട്ടിലേക്ക് അയച്ച മൃതദേഹം കണ്ണൂർ സ്വദേശി സുജിത്തിൻറെതായിരുന്നു.23 വയസ്സായിരുന്നു.അമ്മയുടെ മരണവാർത്ത അറിഞ്ഞ് സുജിത്ത് ഇവിടെ ആത്മഹത്യ ചെയ്യുകയായിരുന്നു.ഓർമ്മ വയ്ക്കുന്നതിന് മുമ്പെ അച്ഛനെ നഷ്ടപ്പെട്ട സുജിത്തിന് എല്ലാമെല്ലാം അമ്മയായിരുന്നു.വീട്ട് പണിയെടുത്തും,ഹോട്ടലിൽ പാത്രം കഴുകിയൊക്കെയാണ് അമ്മ മകനെ വളർത്തിയത്.അമ്മയുടെ മരണം താങ്ങാൻ കഴിയാതെ പിറ്റേദിവസം സുജിത്ത് തൂങ്ങി മരിക്കുകയായിരുന്നു.

മരണം എല്ലാപേർക്കും നിശ്ചയിക്കപ്പെട്ടതാണ്. സമയം ആകുമ്പോൾ എല്ലാപേരും ഇവിടെ നിന്നും മടങ്ങേണ്ടത് തന്നെയാണ്.അമ്മയുടെ മേലിലുളള സ്നേഹത്തിൻറെ പേരിൽ ആത്മഹതൃ ഒരിക്കലും അംഗീകരിക്കുവാൻ കഴിയില്ല.ആ അമ്മയുടെ ആത്മാവ് പോലും മാപ്പ് നൽകില്ലായെന്ന് ഞാൻ വിശ്വസിക്കുന്നു.ഓരോ ആത്മഹത്യയുടെ പിന്നിലും ഓരോ കഥയുണ്ട്.കാരണങ്ങളുമുണ്ട്,പക്ഷെ എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സംഭവം കേൾക്കുന്നത്.ആത്മഹത്യകൾ ഒരു രീതിയിലും അംഗീകരിക്കുവാൻ കഴിയില്ല.

ഒരു മനുഷ്യന്റെ ഈ ലോകത്തെ ജീവിതം സന്തോഷങ്ങളും,ദുഃഖങ്ങളും കൊണ്ട് നിറഞ്ഞതാണ്. സന്തോഷവേളയിൽ ദൈവത്തോടു നന്ദി പ്രകാശിപ്പിക്കുകയും,ദുഃഖവേളയിൽ ക്ഷമയോടെ നേരിട്ട് ജീവിതപ്രയാസങ്ങൾ അതിജീവിക്കുവാൻ മനമുരുകി പ്രാർഥിക്കുകകയാണ് മനുഷ്യൻ ചെയ്യേണ്ടണ്ടത്. അല്ലാതെ ജീവിതത്തിൽ നിന്നും ഒളിച്ചോടുകയല്ല വേണ്ടത്. പ്രിയപ്പെട്ട ഒരാളുടെ നഷ്ടപ്പെടുന്നതിന്റെ വേദന ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇല്ലാതാക്കാൻ ഉറപ്പുനൽകുന്ന ഒരു രീതിയും ഈ ലോകത്ത് ഒരു ശാസ്ത്രവും കണ്ടുപിടിച്ചിട്ടില്ല.എന്നുവെച്ച് അവരോടപ്പം മരണത്തെ വരിക്കുകയല്ല ചെയ്യേണ്ടത്.മരിച്ചവരുടെ ആത്മാവിന് ശാന്തികിട്ടുവാൻ പ്രാർത്ഥിക്കുകയും,ഈ ലോകത്ത് അവർ ബാക്കിവെച്ച പോയ അവരുടെ സ്വപ്നങ്ങൾ പൂർത്തിയാക്കുവാൻ ശ്രമിക്കുക.
അഷ്റഫ് താമരശ്ശേരി