വിസിറ്റിം​ഗ് വിസയിലെത്തി ജോലി നേടി, പിന്നാലെ 20കാരന്റെ അപ്രതീക്ഷിത മരണം

ചെറുപ്പക്കാരുടെ മരണങ്ങൾ പ്രവാസ ലോകത്തിന് വേദനയാകുന്നു. 24 വയസ്സുള്ള ചെറുപ്പക്കാരൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. മറ്റൊരാൾ 20 വയസ്സുകാരനാണ്. കുടുംബത്തിൻറെ ബാധ്യതകൾ പേറി ജോലി ആവശ്യാർഥം യു എ ഇ യിൽ വിസിറ്റ് വിസയിൽ എത്തി സുഹൃത്തുക്കളുടെ സഹായത്തോടെ ജോലി ലഭിച്ചിരുന്നു അദ്ദേഹവും മരണപ്പെട്ടു. ദുരിത വാർത്ത സോഷ്യൽ മീഡിയ വഴി പങ്കിട്ടത് പൊതുപ്രവർത്തകൻ‌ അഷ്റഫ് താമരശ്ശേരിയാണ്

കുറിപ്പിങ്ങനെ,

4 മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു ഇന്നലെ നാട്ടിലേക്കയച്ചത്. ഇതിൽ ഒരാൾ 24 വയസ്സുള്ള ചെറുപ്പക്കാരൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. മറ്റൊരാൾ 20 വയസ്സുകാരനാണ്. കുടുംബത്തിൻറെ ബാധ്യതകൾ പേറി ജോലി ആവശ്യാർഥം യു എ ഇ യിൽ വിസിറ്റ് വിസയിൽ എത്തി സുഹൃത്തുക്കളുടെ സഹായത്തോടെ ജോലി ലഭിച്ചിരുന്നു ഇദ്ദേഹത്തിന്. ജോലിയും കഴിഞ്ഞു രാത്രി ഭക്ഷണത്തിനായി അടുത്തുള്ള ഹോട്ടലിൽ വന്നതായിരുന്നു.

ഭക്ഷണ ശേഷം നാട്ടിലുള്ള അമ്മക്ക് ഫോൺ ചെയ്ത് കൊണ്ട് പുറത്തിറങ്ങിയതായിരുന്നു. ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കെ ഹോട്ടലിന്റെ പുറത്ത് വെച്ച് വീണ് മരണം സംഭവിക്കുകയായിരുന്നു. തന്നോട് സംസാരിച്ച് കൊണ്ടിരിക്കേ തന്റെ പൊന്നോമന മകന് സംഭവിച്ച അത്യാഹിതം ഓര്ത്ത് ആ അമ്മയുടെ തോരാത്ത രോദനം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു……….ഇത്തരം പെട്ടന്നുള്ള മരണങ്ങളെ തൊട്ട് ദൈവം നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ…