ആറു വയസ്സുള്ള മകൾക്ക് സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ ഹൃദയാഘാതംമൂലം മരണപ്പെട്ട് പ്രവാസി

കണ്ണൂർ പാച്ചേനി സ്വദേശിനിയായ സുരേഷ് കുമാറിന്റെ മരണം ഹൃദയഭേദ​ഗമാണ്. യുഎഇയിലെ പൊതുപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. 6 വയസ്സുളള മകളോട് അച്ഛൻ നാട്ടിലേക്ക് വരുമ്പോൾ എന്താ കൊണ്ട് വരേണ്ടത്. കൊഞ്ചി കൊഞ്ചി അവൾ പറഞ്ഞ സാധനങ്ങൾ വാങ്ങുവാൻ സുരേഷ്കുമാർ പോയതാണ്. പക്ഷേ വിധിയുടെ തീരുമാനം മറ്റൊന്നായി. ഹൃദയാഘാതമായിരുന്നു മരണകാരണം.

കുറിപ്പിങ്ങനെ

6 വയസ്സുളള മകളോട് അച്ഛൻ നാട്ടിലേക്ക് വരുമ്പോൾ എന്താ കൊണ്ട് വരേണ്ടത്. കൊഞ്ചി കൊഞ്ചി അവൾ പറഞ്ഞ സാധനങ്ങൾ വാങ്ങുവാൻ സുരേഷ്കുമാർ പോയതാണ്, ചെറിയൊരു തലചുറ്റൽ പോലെ തോന്നി, കൂടെയുണ്ടായാരുന്ന സുഹൃത്ത് താങ്ങി അവിടെ ഒഴിഞ്ഞ് കിടന്ന കസേരയിൽ ഇരുത്തിയെങ്കിലും വീണ്ടും അവിടെ തളർന്ന് വീഴുകയാരിരുന്നു. ആംബുലൻസ് വിളിച്ച് വരുത്തി അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

കണ്ണൂർ പാച്ചേനി സ്വദേശി 41 വയസ്സുളള സുരേഷ്കുമാർ കഴിഞ്ഞ കുറച്ച് കാലമായി ഇവിടെ പ്രവാസം നയിച്ച് വരുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. മകളോട് വലിയ സ്നേഹമായിരുന്നു. അവൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് സുരേഷ് കുമാർ മറ്റൊരു ലോകത്തേക്ക് യാത്രയായി, ഇനി ആര് ഈ കുഞ്ഞുമോൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങിച്ച് കൊടുക്കുവാൻ,അഥവാ ഇനി ആരെങ്കിലും എന്തെങ്കിലും വാങ്ങിച്ച് കൊടുത്താലും സ്വന്തം അച്ഛനോളം വരുമോ?ഇന്നലെ എംബാമിംഗ് സെൻ്ററിൽ ഞാൻ കണ്ടത്,ഒട്ടനവധി ചെറുപ്പക്കാരായ കൂട്ടുകാരന്മാരുടെ കണ്ണ്നീരാണ്. അവരുടെ ആത്മമിത്രത്തെ നഷ്ടപ്പട്ട വേദനയിലായിരുന്നു എല്ലാപേരും.

നിഴല്‍പോലെ നമ്മോടൊത്ത് കൂടെ ഉണ്ടായിരുന്നവൻ, തൊട്ടടുത്ത കട്ടിലില്‍ ഇന്നലെവരെ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ഉറങ്ങാന്‍ കിടന്നവൻ, ഒരുപാട് പ്രതീക്ഷകള്‍,അതിലേറെയും സ്വപ്‌നങ്ങള്‍,അതൊക്കെ ബാക്കി വെച്ച് അവരുടെ പ്രിയപ്പെട്ട സുഹൃത്ത് ഒരിക്കലും തിരിച്ച് വരാൻ കഴിയാതെ മറ്റൊരുലോത്തേക്ക് യാത്രയായി.