
പ്രവാസിയായ ഒരു മനുഷ്യന്റെ മരണചടങ്ങുകൾ നിർവഹിക്കാൻ ദുബായിലെത്തിയ മുൻ ഭാര്യയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിക്കുകയാണ് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി. പ്രവാസിയായ മനുഷ്യൻ ഏറെ കാലമായി ഭാര്യയുമായി വേർ പിരിഞ്ഞു ജീവിക്കുകയായിരുന്നു. അവർക്ക് രണ്ട് മക്കളുണ്ട്. അവിചാരിതമായാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. മരണ വിവരമറിഞ്ഞ മുൻ ഭാര്യ ഉടനെ തന്നെ വിസിറ്റ് വിസയിൽ ദുബായിലെത്തി. ഇദ്ദേഹത്തിന്റെ മൃതദേഹം ഉടനെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് വേഗം കൂട്ടാൻ കൂടെ നിന്നുവെന്ന് അഷ്റഫ് താമരശേരി കുറിക്കുന്നു. വേർ പിരിഞ്ഞെങ്കിലും അവസാനം ഒരു കൈത്താങ്ങായി മാറാനുള്ള മനസ്സ് കാണിച്ച അവരുടെ പ്രവൃത്തി ആദരം അർഹിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം:
കഴിഞ്ഞ ദിവസം മരണപ്പെട്ട ഒരു സഹോദരന്റെ അന്ത്യ യാത്ര ഏറെ വ്യത്യസ്തമായിരുന്നു. ഏറെ കാലമായി ഭാര്യയുമായി വേർ പിരിഞ്ഞു ജീവിക്കുകയായിരുന്നു ഇദ്ദേഹം. രണ്ട് മക്കളുണ്ട്. അവിചാരിതമായാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. മരണ വിവരമറിഞ്ഞ മുൻ ഭാര്യ ഉടനെ തന്നെ വിസിറ്റ് വിസയിൽ ദുബായിലെത്തി.
ഇദ്ദേഹത്തിന്റെ മൃതദേഹം ഉടനെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് വേഗം കൂട്ടാൻ കൂടെ നിന്നു. ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ഏറ്റെടുത്തു. എല്ലാ ചിലവുകളും സ്വയം ഏറ്റെടുത്തു നിർവ്വഹിച്ചു. മൃതദേഹവുമായി അവർ നാട്ടിലേക്ക് പോയി. വേർ പിരിഞ്ഞെങ്കിലും അവസാനം ഒരു കൈത്താങ്ങായി മാറാനുള്ള മനസ്സ് കാണിച്ച ആ മുൻ പ്രിയതമയുടെ പ്രവർത്തിയെ നന്മ നിറഞ്ഞ മനസ്സോടെ നമുക്ക് ആദരിക്കാം.