ദാമോദര്‍ മൊസ്സോയ്ക്കും നീല്‍മണി ഫൂക്കനും ജ്ഞാനപീഠം

ന്യൂഡൽഹി: ജ്ഞാനപീഠ പുരസ്‌ക്കാരം പ്രഖ്യാപിച്ചു.കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും പുരസ്‌ക്കാരമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരത്തിന് അസം എഴുത്തുകാരനായ നീൽമണി ഫൂക്കനും ഈ വർഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരത്തിന് കൊങ്കിണി സാഹിത്യകാരനായ ദമോദർ മോസോയുമാണ് അർഹരായത്.

അസം സാഹിത്യത്തിലെ സിംബോളിക് കവിയായി അറിയപ്പെടുന്നയാളാണ് നീൽമണി ഫൂക്കൻ.സാഹിത്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും നൽകിയ സംഭാവനകളെ മാനിച്ചുകൊണ്ട് രാജ്യം അദ്ദേഹത്തിനെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഗോവൻ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ദാമോദർ മോസോ.

രാജ്യത്തെ ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കാരമാണ് ജ്ഞാനപീഠ പുരസ്‌കാരം.

ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നാണ് ജ്ഞാന പീഠത്തിന്റെ മുഴുവൻ പേര്.സരസ്വതി ദേവിയുടെ വെങ്കല ശിൽപം,പ്രശസ്തിപത്രം, പതിനൊന്നു ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് പുരസ്‌ക്കാരം.ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ ഭാഷകളിൽ എഴുതുന്ന ഇന്ത്യൻ എഴുത്തുകാർക്ക് മാത്രമാണ് ജ്ഞാനപീഠ പുരസ്‌ക്കാരത്തിന് അർഹത