Home kerala രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസെടുത്ത് അസം പോലീസ്

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസെടുത്ത് അസം പോലീസ്

ഗുവാഹത്തി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസെടുത്ത് അസം പോലീസ്. മുമ്പ് നിശ്ചയിച്ചിരുന്ന റൂട്ടില്‍ നിന്നും വ്യത്യസ്തമായി യാത്ര കടന്നുപോയെന്നും ഇതുവഴി ജോര്‍ഹട്ടില്‍ സംഘര്‍ഷ സമാനമായ സാഹചര്യം സൃഷ്ടിച്ചു എന്നുമാണ് കേസ്. യാത്രയുടെ മുഖ്യ സംഘാടകന്‍ കെബി ബൈജു അടക്കം ഏതാനും പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

യാത്രയ്ക്ക് അനുമതി നല്‍കിയ റോഡില്‍ നിന്നും നഗരത്തില്‍ എത്തിയപ്പോള്‍ യാത്ര മറ്റൊരു വഴിയിലേക്ക് കടക്കുകയായിരുന്നു. ഇത് വലിയ ഗതാഗത കുരുക്കിനും വന്‍ തിരക്കിനും കാരണമായി. ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദേശങ്ങള്‍ യാത്രയില്‍ പാലിച്ചില്ലെന്നും, റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനമുണ്ടായതായും എഫ്‌ഐആറില്‍ പറയുന്നു.

അതേസമയം റൂട്ട് മാറിയിട്ടില്ലെന്നും ജന പിന്തുണയില്‍ അസ്വസ്ഥനായ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പകവീട്ടുകയാണെന്ന് സംഘാടകര്‍ ആരോഹിച്ചു.