വനിതാ ഹോസ്റ്റലില്‍ സുരക്ഷാജീവനക്കാരന്റെ ലൈംഗികാതിക്രമം; പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി. ഡല്‍ഹിയിലെ കരോള്‍ബാഗില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെതുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

ഹോസ്റ്റലിലെ സുരക്ഷ ജീവനക്കാരനാണ് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം കാണിച്ചത്. ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ നടന്ന് പോകുന്നതും പിന്നാലെ ഇവര്‍ ഭയപ്പെട്ട് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ഇതിന് പിന്നാലെ സുരക്ഷ ജീവനക്കാരന്‍ ഒരു പെണ്‍കുട്ടിയെ കയറിപ്പിടിക്കുന്നത്.

പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് അക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. വീഡിയോയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുവാന്‍ വനിത കമ്മീഷനും പോലീസിനോട് ആവശ്യപ്പെട്ടു.