കേരളത്തിൽ സംപൂജ്യരായ ബിജെപിക്ക് കുറഞ്ഞത് നാലുലക്ഷത്തിലധികം വോട്ടുകൾ

കേരളത്തിൽ സംപൂജ്യരായി മാറിയ ബിജെപിക്ക് വോട്ടിംഗ് കണക്കുകളിലും വൻ തിരിച്ചടി. 2016 ൽ കിട്ടിയ വോട്ട് കണക്കിൽ നാല് ശതമാനത്തിൻറെ ഇടിവാണ് ബിജെപിക്ക് ഉള്ളത്. പ്രതീക്ഷിച്ച ഒരിടത്തും മുന്നേറ്റമുണ്ടാക്കാനായില്ല.

കേരളത്തിൽ ഇത്തവണ വൻ നേട്ടം ഉണ്ടാക്കമെന്ന കണക്കു കൂട്ടിലിലായിരുന്നു ബിജെപി ദേശീയ നേതാക്കളും . പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും യോഗി ആദിത്യനാഥും അടക്കം ദേശീയ നേതാക്കളുടെ നിര തന്നെ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതം 11.30 ശതമാനം. 2016 ഇൽ ഇത് 15.01 ശതമാനം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയത് 15.53 ശതമാനമായിരുന്നു

കഴിഞ്ഞ തവണ ലഭിച്ചതിൽ നാലുലക്ഷത്തിലധികം 4,18,558 വോട്ടുകൾ കുറഞ്ഞു. 2016ൽ 30,20,886 വോട്ടു കിട്ടിയപ്പോൾ ഇത്തവണ26,0232 മാത്രം. 95 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ കിട്ടിയ വോട്ട് ഇത്തവണയില്ല. 43 മണ്ഡലങ്ങളിൽ വോട്ടു കൂടുകയും ചെയ്തു. തലശ്ശേരി(22,125) ഗുരുവായൂർ (25,490) ഇത്തവണ എൻഡിഎ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല.

ഹരിപ്പാട്(4905), ഒല്ലൂർ4601), ഇരിങ്ങാലക്കുട(4473), കൊച്ചി(4464), മലമ്ബുഴ(4043), ചവറ(3935), കോങ്ങാട്(386), വൈപിൻ(3489), ആലപ്പുഴ(3436),ആഴീക്കോട്(3165), ചടയമംഗലം(2979), തരൂർ(972),എലത്തൂർ(2940), പേരാമ്ബ്ര(2604), പെരുന്തൽമണ്ണ(1929), ചിറ്റൂർ(1921),ധർമ്മടം(1860), കൽപ്പറ്റ(1420), എറണാകുളം(1165), കോഴിക്കോട്നോർത്ത്(1092), ഏറനാട്(628), കാഞ്ചങ്ങാട്(466), കൂത്തുപറമ്പ്(425), കല്ല്യാശ്ശേരി(329), തിരൂരങ്ങാടി(268),മണ്ണാർക്കാട്(206), ചേലക്കര(200), തൃക്കരിപ്പൂർ(194), മഞ്ചേരി(127),നാട്ടിക(66), തിരൂർ(14)എന്നീ മണ്ഡലങ്ങളിലും വോട്ടുകൾ കൂടി