2 ഡോസ് വാക്സിനും സ്വീകരിച്ച ആരോഗ്യ പ്രവർത്തക കോവിഡ് മൂലം മരിച്ചു

ആരോഗ്യ പ്രവർത്തക അശ്വതിയുടെ മരണം വയനാടിനേയും കേരളത്തിലെ ആരോഗ്യ പ്രവർത്തകരേയും ആശങ്കയിലാക്കി. വയനാട് ജില്ലയിലെ മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക‍ അശ്വതി എന്ന 25 കാരി കോവിഡ് ബാധിച്ച് മരിക്കുകയാരുന്നു. അശ്വതി ഒന്നരമാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്സിനും സ്വീകരിച്ചിരുന്നു എന്നതാണ്‌ ആരോഗ്യ പ്രവർത്തകരിൽ ആശങ്ക പരത്തിയത്.

മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന മേപ്പാടി സ്വദേശിനി അതീവഗുരുതരാവസ്ഥയിലായിരുന്നു കഴിഞ്ഞിരുന്നത്. അശ്വതിയുടെ ആരോഗ്യനില അതീവഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.സുൽത്താൻ ബത്തേരിയിലെ പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യനായി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു അശ്വതി. ബത്തേരിയിലെ താലൂക്കാശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അശ്വതി. ഇന്നലെ രാത്രി മുതല്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു

2 ഡോസ് വാക്സിൻ സ്വീകരിച്ച അശ്വതിയുടെ മരണത്തേ തടയാൻ കോവിഡ് വാക്സിനു സാധിക്കാതെ പോവുകയായിരുന്നു. വാക്സിൻ സ്വീകരിച്ച കാലയലവും പ്രതിരോധത്തിലെ പഴുതുകളും ഇനിയും കൃത്യമായി പുറത്ത് വരേണ്ടതുണ്ട്. വാക്സിൻ സ്വീകരിച്ചാൽ സുരക്ഷിതം എന്നും മാസ്കും പ്രതിരോധവും വേണ്ടാ എന്നും ആരും ധരിക്കരുത്. കോവിഡിനു വാക്സിൻ പരിപൂർണ്ണമായി ഒരു പരിഹാരം എന്ന് വാക്സിൻ നിർമ്മാതാക്കൾ പോലും 100 ശതമാനം പറഞ്ഞിട്ടുമില്ല. മാത്രമല്ല വക ഭേദം വന്ന കോവിഡിനെ പ്രതിരോധിക്കാൻ വാക്സിനു സാധിക്കുമോ എന്നും പഠനങ്ങൾ പുറത്ത് വരാനിരിക്കുന്നതേ ഉള്ളു. പ്രതിരോധവും മുൻ കരുതലും എല്ലാവരും വിട്ടു വീഴ്ച്ചയില്ലാതെ സ്വീകരിക്കുക എന്നതും ജാഗ്രതയും പാലിക്കുകയും ചെയ്യുക