അച്ഛൻ എന്തിനാ എന്റെ അമ്മയുടെ കൂടെ കിടക്കുന്നേ പത്മയുടെ മാസ് ഡയലോ​ഗ്- അശ്വതി ശ്രീകാന്ത്

അവതാരകയും റേഡിയോ ജോക്കിയായും എഴുത്തുകാരിയുമയൊക്കെ ശ്രദ്ധനേടിയ താരമാണ് അശ്വതി ശ്രീകാന്ത്. താരത്തിന് സോഷ്യൽ മീ‍ഡിയയിൽ ആരാധകർ നിരവധിയാണ്. അശ്വതിയുടെ പോസ്റ്റുകൾ ക്ഷണം നേരം കൊണ്ടാണ് വൈറലായി മാറാറ്. മകളെക്കുറിച്ചാണ് മിക്ക സമയങ്ങളിലും വാചാലയാകാറ്. ഇപ്പോഴിതാ മകളും അച്ഛനും തമ്മിലുള്ള രസകരമായ സംഭാഷണത്തെക്കുറിച്ച്‌ പറഞ്ഞെത്തിയിരിക്കുകയാണ് അശ്വതി.

അശ്വതിയുടെ കുറിപ്പ് ഇങ്ങനെ

വല്യ കുട്ടിയായി…ഇനി അച്ഛന്റേം അമ്മേടേം അടുത്തൂന്ന് മാറിക്കിടക്കണം എന്ന് പത്മയെ ബോധവൽക്കരിക്കുന്ന അച്ഛൻ !എന്നാലും എന്തിനാ ഞാൻ മാറിക്കിടക്കുന്നേ എന്ന് പത്മ… മൂന്ന് പേർക്ക് കിടക്കാൻ ഇപ്പൊ സ്ഥലം തികയാതെയായില്ലേ എന്ന ന്യായമായ പോയിന്റ് പറഞ്ഞു അച്ഛൻ… പിന്നെ അച്ഛൻ എന്തിനാ എന്റെ അമ്മയുടെ കൂടെ കിടക്കുന്നേ…അച്ഛന് അപ്പുറത്തെ റൂമിൽ പോയി അച്ഛന്റെ അമ്മേടെ കൂടെ കിടന്നാ പോരേ?? പ്രശ്നം തീർന്നില്ലേ? ശുഭം  (NB : പത്മ എന്നോട് -ദുബായ്ക്ക് ഇനി ഉടനെയൊന്നും ഫ്ലൈറ്റ് ഇല്ലേ? )

അശ്വതിയുടെ പോസ്ററിന് നിരവധി ആളുകളാണ് കമന്റുമായെത്തിയത്. പത്മ വലുതായി കല്യാണം ഒക്കെ കഴിഞ്ഞ് കുട്ടികളൊക്കെ ആവുമ്പോൾ പേരക്കുട്ടികളെക്കുറിച്ച്‌ ചോദിക്കാം. കുട്ടിക്ക് സാമൂഹിക അകലം പാലിക്കേണ്ടതിനെക്കുറിച്ച്‌ ഇപ്പഴേ അറിയാമെന്നായിരുന്നു ഒരാൾ പറഞ്ഞത്. പദ്മ റോക്ക്സ് എന്നാണ് വേറെ ചിലർ പറയുന്നത്. എന്തായാലും ലക്ഷ്മിയെ പോലതന്നെ മകൾക്കും ഇന്ന് ആരാധകർ നിരവധിയാണ്