അറ്റ്ലസ് രാമചന്ദ്രൻ ജയിലിലായതോടെ തളരാതെ പൊരുതിയത് ഇന്ദിര,

വാർധക്യസഹജമായിരുന്ന അസുഖങ്ങളെ തുടർന്ന് മരണപ്പെട്ട അറ്റ്ലസ് രാമചന്ദ്രന്റെ അന്ത്യകർമ്മങ്ങൾ ഇന്ന് നടക്കും. കെട്ടിപ്പടുത്തതെല്ലാം നഷ്ടമായപ്പോൾ അറ്റ്ലസ് രാമചന്ദ്രനോടൊപ്പം താങ്ങും തണലുമായി നിന്നത് ഭാര്യ ഇന്ദിരയാണ്.

ഭർത്താവിന്റെ ബിസിനസ് രംഗത്തേക്ക് ഒരിക്കൽപ്പോലും കടന്നുവന്നിട്ടില്ലാത്ത ഇന്ദിര, വാടക നൽകാൻപോലും നിവർത്തിയില്ലാതെ വന്നതോടെ ഭർത്താവിന് വേണ്ടി പോരാടുകയായിരുന്നു. ഇതിനിടെ മകളും മരുമകനും മറ്റൊരു കേസിൽ ജയിലിലാവുകയും ചെയ്തതോടെ പോരാടാനായി ഇന്ദിര ഒറ്റക്കാവുകയായിരുന്നു. 2015 ഓഗസ്റ്റിലാണ് രാമചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. അന്ന് താൽക്കാലികമായായിരിക്കും അദ്ദേഹത്തെ കൊണ്ടുപോകുന്നതെന്നാണ് കരുതിയത്. എന്നാൽ അത് ജീവിതത്തിൽ ഇത്ര വലിയ ദുരന്തമായിരിക്കും നൽകുക എന്ന് ഒരിക്കലും കരുതിയില്ലെന്ന് ഇന്ദിര പറഞ്ഞിട്ടുണ്ട്. തന്റെ ഭർത്താവിന്റെ മോചനത്തിനായി ഇന്ദിര മുട്ടാത്ത വവാതിലുകളില്ല. തകർച്ചയ്ക്ക് മുന്നെ 3.5 മില്യൺ ദിർഹമായിരുന്നു അറ്റ്ലസ് ഗ്രൂപ്പിന്റെ വാർഷിക വരുമാനം. സാമ്പത്തിക തകർച്ചയിൽ പെട്ടതോടെ മുഴുവൻ സ്ഥാപനങ്ങളും അടച്ചുപൂട്ടി. തൊഴിലാളികൾക്ക് ശമ്പളം നൽകാനാകാതെ ഷോറൂമിലെ 5 മില്യൺ വില വരുന്ന വജ്രങ്ങൾമില്യൺ ദിർഹത്തിന് വിറ്റിരുന്നെന്നും ഇന്ദിര മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണം സംഭവിക്കുക ആയിരുന്നു. മരണ സമയത്ത് ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു.

വൈശാലി, വാസ്തുഹാര, ധനം,സുകൃതം, തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡിങ്, 2 ഹരിഹർ നഗർ തുടങ്ങി 13 സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഹോളിഡെയ്‌സ് എന്ന ഒരു സിനിമ സംവിധാനം ചെയ്തു. ഇന്നലെ, കൗരവർ, വെങ്കലും തുടങ്ങിയവ വിതരണം ചെയ്തു. 2015ൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. കേസ് അവസാനിക്കാത്തതിനാൽ യു.എ.ഇ വിട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ജയിൽ മോചിതനായ ശേഷം കേരളത്തിലെത്താൻ സാധിച്ചിരുന്നില്ല. ജന്മനാടണയണമെന്നുള്ള മോഹം ബാക്കിയാക്കി അദ്ദേഹം യാത്രയാവുകയായിരുന്നു.