മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടു ; ഭർത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചു

രാജസ്ഥാനിലെ ജോഥ്പൂരിൽ മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിൽ പോകണമെന്ന് പറഞ്ഞതിന് ഭർത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചു. 25കാരി പൂനം ദേവിയുടെ മൂക്കാണ് ഭർത്താവ് ഭൂമാ രാം മുറിച്ചുകളഞ്ഞത്. യുവതിയുടെ സഹോദരൻ ജാൻവാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് അറസ്റ്റ്‌ചെയ്തു.

മാതാപിതാക്കളെ സന്ദർശിക്കണമെന്ന് പറഞ്ഞു ഭാര്യ നിരന്തരമായി ശല്യപ്പെടുത്തുമായിരുന്നു. വീട്ടിൽ പോകുന്നതിനെ ചൊല്ലി ഇരുവരും വഴക്കിട്ടു. കുറച്ച് ദിവസം കഴിഞ്ഞ് തനിക്കൊപ്പം പോകാമെന്ന് ഭർത്താവ് പറഞ്ഞെങ്കിലും അത് കേൾക്കാൻ യുവതി തയ്യാറായില്ല. ഇതിൽ ദേഷ്യകൊണ്ടാണ് ഭാര്യയുടെ മുക്ക് മുറിച്ചതെന്നും ഭൂമാ രാം പോലീസിനോട് പറഞ്ഞു.

സംഭവത്തിന് ശേഷം അയൽവാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അവരാണ് ഇക്കാര്യം യുവതിയുടെ സഹോദരനെ അറിയിച്ചത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ പറഞ്ഞു. സഹോദരന്റെ പരാതിയിൽ ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുതത് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. നേരത്തെയും ചെറിയ കാര്യങ്ങൾക്കായി ഇയാൾ സഹോദരിയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നതായി സഹോദരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.