കൂട്ട മദ്യപാനം ചോദ്യം ചെയ്തതിന് മൂന്ന് വയസ്സുകാരന് വരെ മര്‍ദ്ദനം

കുട്ടികളുടെ സംരക്ഷണത്തിനായുള്ള സന്നദ്ധ കൂട്ടായ്മയായ ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള പങ്കുവെച്ച ഒരു ചിത്രമാണ് ഏവരുടെയും ഉള്ളുലയ്ക്കുന്നത്. വീടിന്റെ അടുത്ത് കൂട്ട മദ്യപാനം നടക്കുന്നത് ചോദ്യം ചെയ്തതിന് മൂന്ന് വയസ്സുള്ള കുട്ടിയെ ഉള്‍പപ്പെടെ കുടുംബത്തിന് ക്രൂര മര്‍ദ്ദനമേറ്റു വാങ്ങേണ്ടി വന്നതിനെ കുറിച്ചാണ് കുറിപ്പ്. മര്‍ദ്ദനമേറ്റ കുഞ്ഞിന്റെ ചിത്രവും കുറിപ്പിനൊപ്പമുണ്ട്. അക്രമികള്‍ക്കെതിരെ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പ് ചുവടെ,

വീടിന്റെ അടുത്ത് കൂട്ടമായി മദ്യപാനം നടത്തുന്നത് ചോദ്യം ചെയ്തതിന് മൂന്ന് വയസ്സുകാരന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് ക്രൂര മര്‍ദ്ധനം
തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ വീടിനടുത്ത് സ്ഥിരമായി കൂട്ടംകൂടി മദ്യപിച്ച് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത കുടുംബത്തിന്റെ വീട് ആക്രമിക്കുകയും, മൂന്ന് വയസ്സുകാരനെ ഉള്‍പ്പടെ കുടുംബത്തിലെ എല്ലാവരെയും ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്തവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം ആവശ്യപ്പെട്ടു. സംഭവത്തിലെ പ്രതികള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും പരാതിക്കാര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും കുട്ടിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന ജില്ലാ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു..