ഗള്‍ഫില്‍ യുദ്ധ ഭീതി,സൗദിക്കെതിരെ ആക്രമണം, അമേരിക്കന്‍ പട ഗള്‍ഫിലേക്ക്

ലോകത്തേ തന്നെ ആശങ്കയിലാക്കി മറ്റൊരു ഗള്‍ഫ് യുദ്ധത്തിന് തന്നെ കളം ഒരുങ്ങുന്നു. ഗള്‍ഫില്‍ പകരം വയ്ക്കാന്‍ ഇല്ലാത്ത മഹാ ശക്തിയായ സൗദിക്കെതിരെ പുറം കടലില്‍ ഉണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാന്‍ എന്നാണ് സൂചന. പ്രകോപനം ഒന്നും ഇല്ലാതെയാണ് ഇറാന്റെ നീക്കം. ചിലപ്പോള്‍ ഇതൊരു യുദ്ധത്തിലേക്കോ ഇറാനെതിരായ കടുത്ത് നടപടിയിലേക്കോ നീങ്ങുകയാണ്. യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാലു ചരക്കു കപ്പലുകള്‍ക്കു നേരെ യാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. കപ്പലുകള്‍ക്ക് വലിയ നാശം ഉണ്ടായിരിക്കുകയാണ്. ആക്രമണത്തില്‍ സൗദിയുടെ രണ്ട് ഓയില്‍ ടാങ്കറുകളില്‍ നിന്നും എണ്ണ കടലിലേക്ക് ചോരുന്നതായും റിപോര്‍ട്ടുകള്‍ വരുന്നു.

സൗദിക്കെതിരായ ഒരു നീക്കവും മേഖലയില്‍ വയ്ച്ച് പൊറുപ്പിക്കില്ലെന്നും കുറ്റവാളികളേ പാഠം പഠിപ്പിക്കും എന്നും അമേരിക്ക പ്രഖ്യാപിച്ചു. യുദ്ധ സാഹചര്യം മുന്‍ നിര്‍ത്തി അമേരിക്കന്‍ പടകപ്പലുകള്‍ ഗള്‍ഫിലേക്ക് തിരിച്ചിരിക്കുകയാണ്. അത്യാധുനികമായ മിസൈല്‍ വാഹക യുദ്ധ വിമാനവും ബോംബറുകളുല്‍ അമേരിക്ക ഗള്‍ഫിലേക്ക് അയച്ചിരിക്കുന്നു. ഗള്‍ഫിലേ സ്ഥിതി അത്യന്തം മോശമാകുന്നു. മലയാളികള്‍ അടക്കം 25 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തന്നെ പ്രവാസികളായി സൗദിയില്‍ ഉണ്ട്. ഗള്‍ഫിലേ ഏറ്റവും വലിയ സൈനീക ശക്തി കൂടിയായ സൗദി കടുത്ത് നടപടിയിലേക്ക് നീങ്ങിയാല്‍ ഇറാന്‍ ഒരതിസന്ധിയിലോ തിരിച്ചടിയിലേക്കോ വന്നേക്കാം.

യുദ്ധ ഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇവിടേയ്ക്ക് വിമാനവാഹിനിക്കപ്പലും ബോംബര്‍ വിമാനങ്ങളും അയച്ചിരിക്കുന്നത്. സൗദിയില്‍നിന്ന് അമേരിക്കയിലേക്ക് എണ്ണ കൊണ്ടുപോയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടിരിക്കുന്നതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. രാജ്യാന്തര എണ്ണക്കടത്തിന് ഭീഷണിയാണ് ആക്രമണമെന്ന് സൗദി പ്രതികരിച്ചു. ഇറാനുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് അമേരിക്ക സൈനിക വിന്യാസം നടത്തിയതു മുതല്‍ സംഘര്‍ഷഭരിതമാണ് മേഖല.മേഖലയില്‍ ഇപ്പോള്‍ തന്നെ അമേരിക്കയുടെ അഞ്ചാം കപ്പല്‍ പട താവളം ഉറപ്പിച്ചു. ഇതിനെല്ലാം പൂമേയാണ് പുതിയു കപ്പല്‍ പടയും യുദ്ധ വിമാനങ്ങളും അമേരിക്ക സൗദിയിലേക്ക് സഹായത്തിനായി അയച്ചിരിക്കുന്നത്. സൗദിയുടെ പ്രധാന എണ്ണ വിപണി ആയിരുന്നു അമേരിക്കയും ചൈനയും. അതിനാല്‍ തന്നെ സൗദിയെ സംരക്ഷിക്കേണ്ട ബാധ്യതയും ഇവര്‍ക്ക് ഉണ്ടായിരിക്കുകയാണ്.

സൗദിയെ ആക്രമിക്കും എന്ന് മുമ്പേ ഇറാന്‍ വെല്ലുവിളി നടത്തിയതാണ്. മക്കയിലും മദീനയിലും ഇറാന്‍ കാലങ്ങളായി സംയുക്ത ഭരണമോ അവകാശവാദമോ ഉന്നയിക്കുന്നത്.1979ല്‍ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. പിന്നീട് ഓരോ വിഷയത്തിലും ഇരുരാജ്യങ്ങളും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുകയായിരുന്നു. സൗദിയുടെ സഖ്യകക്ഷിയായി അമേരിക്കയും ഇറാന്റെ സഹായിയായി റഷ്യയും തമ്പടിച്ചതോടെ സ്ഥിതിഗതികള്‍ അന്താരാഷ്ട്ര തലത്തില്‍ ചേരിതിരിവിന് കാരണമായി.കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രമഖ ശിയാ പണ്ഡിതന്‍ നിംറ് അല്‍ നിംറിനെ സൗദി അറേബ്യ വധശിക്ഷക്ക് വിധേയനാക്കിയതോടെ ഇരുരാജ്യങ്ങളും നടത്തിയ വാക് പോര് യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. ടെഹ്റാനില്‍ ശക്തമായ റാലികളാണ് സൗദിക്കെതിരേ നടന്നത്. സൗദി എംബസി കൈയേറി പ്രക്ഷോഭകര്‍ തീയിട്ട സംഭവവമുണ്ടായി.മക്കയാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. അതിന് അനുവദിക്കില്ല. മുസ്ലിം ലോകം ആദരവോടെ കാണുന്ന സ്ഥലമാണിതെന്നും സൗദി കിരീടാവകാശി മുഹമ്മദ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.തീവ്രപരമായ ആശയമാണ് ഇറാന്‍ പിന്തുടരുന്നതെന്നും അവരുമായി എങ്ങനെ ഐക്യത്തിന്റെ പാതയില്‍ പോകാന്‍ സാധിക്കുമെന്നും മുഹമ്മദ് ചോദിച്ചു.