വി മുരളീധരന്റെ വാഹനത്തിന് നേരെ ബംഗാളിൽ ആക്രമണം

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ എതിരെ പശ്ചിമ ബംഗാളിൽ ആക്രമണം. വെസ്റ്റ് മിഡ്‌നാപുരിലെ പഞ്ച്ഗുഡിയിലാണ് തൃണമൂൽ കോൺഗ്രസുകാർ വാഹനത്തിനു നേരെ ആക്രണം നടത്തിയത്. തൃണമൂൽ പ്രവർത്തകർ കാർ അടിച്ച് തകർക്കുകയായിരുന്നു

നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ അക്രമ സംഭവം അന്വേഷിക്കാൻ നാലംഗ സംഘത്തെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം അറിയിച്ചിരുന്നു. തുടർച്ചയായി പശ്ചിമ ബംഗാൾ സർക്കാരിന് രണ്ട് കത്തുകൾ അയച്ചതിന് ശേഷമാണ് അഡിഷണൽ സെക്രട്ടറി ഉൾപ്പെടുന്ന സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചത്. തുടർച്ചയായി മൂന്നാം തവണയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.

സംസ്ഥാനത്തെ അക്രമസംഭവങ്ങളിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട കേന്ദ്രം ‘സമയം പാഴാക്കാതെ’ സമാധാനം പുനഃസൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കത്തിലൂടെ നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു.