പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ പ്രവര്‍ത്തനം അവിശ്വസനീയം, ജനങ്ങളുടെ ശബ്ദം അദ്ദേഹം കേള്‍ക്കുന്നുവെന്ന് ഓസ്‌ട്രേലിയന്‍ സെലിബ്രിറ്റി ഷെഫ് സാറാ ടോഡ്

ഡിഡ്‌നി. അവശ്വസനീയമായ ഒരു മനുഷ്യനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഓസ്‌ട്രോലിയന്‍ സെലിബ്രിറ്റി ഷെഫ് സാറാ ടോഡ്. ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും. ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണുവാന്‍ സാധിച്ചതില്‍ ഭാഗ്യമായി കരുതുന്നതായും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത വിരുന്നില്‍ പങ്കെടുത്ത ശേഷമായിരുന്നു സാറാ ടോഡിന്റെ പ്രതികരണം.

നിരവധി വ്യക്തികളെയാണ് പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നത്. വിരുന്നില്‍ നിരവധി വ്യവസായികളും ഉണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ ഒരാളായിരുന്നു ഷെഫ് എന്ന നിലയില്‍ പേരെടുത്ത സാറാ ടോഡ്. രാജ്യത്തെ വളരെ അധികം സ്‌നേഹിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അവര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിചയപ്പെടുവാന്‍ സാധിച്ചത് വലിയ ഭാഗ്യമാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ പ്രവര്‍ത്തനം അവിശ്വസനീയമാണ്. ജനങ്ങളുടെ ശബ്ദം അദ്ദേഹം കേള്‍ക്കുന്നു. അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ അദ്ദേഹം എത്രത്തോളം വ്യക്തിത്വമുള്ളയാളാണെന്ന് മനസ്സിലായെന്നും സാറാ ടോഡ് പറഞ്ഞു.