കുടുംബത്തിന് അത്താഴം ഉണ്ടാക്കുന്ന പ്രധാനമന്ത്രി, ഇന്ത്യൻ മട്ടൻ കറിയും ചോറും – വൈറലായി ഓസ്ട്രേലിയൻ പി.എം

പീറ്റൻ എബ്രഹാം സിഡ്നി KARMA NEWS WEB EXCLUSIVE 
രാഷ്ട്ര നേതാക്കൾ വീട്ടിലെത്തി അടുക്കളയിൽ കയറി പാചകം ചെയ്യുക. സ്വന്തം കൈകൾ കൊണ്ട് ഉണ്ടാക്കിയ അത്താഴം ഭാര്യക്കും അമ്മക്കും മക്കൾക്കും വിളമ്പി നല്കുക..നമുക്ക് ആലോചിക്കാനും ചിന്തിക്കാനും ഒക്കെ ഇത് സാധിക്കുമോ..ഇതാ ലോകത്തേ വൻ ശക്തിയും സൂപ്പർ പവറും, വികസിത രാജ്യവുമായ ഓസ്ട്രേലിയയിൽ നിന്നാണ്‌ ഈ മംഗള വാർത്ത വന്നിരിക്കുന്നത്

താരമായത് ഓസ്ട്രേലിയ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ശനിയാഴ്ച്ച ഓഫീസിൽ നിന്നും വന്ന് അദ്ദേഹം അത്താഴം ഉണ്ടാക്കുന്ന തിരിക്കിൽ ആയിരുന്നു. ഇന്ത്യയുമായി ഈ ഭക്ഷണത്തിനു ബന്ധം ഉണ്ട്. പക്ക ഇന്ത്യൻ ഫുഡാണ്‌ ഉണ്ടാക്കിയത്. ചോറും മട്ടൻ കറിയും.  മുളക് പൊടിയും, മല്ലിയും, മഞ്ഞളും , ജീരകവും, കരിയപ്പില, വെളുത്തുള്ളിൽ തുടങ്ങി മിക്ക ഇന്ത്യൻ മസാലകളും ചേർത്ത് ഓസ്ട്രേലിയൻ പ്രധാനമന്ത്രി കുടുംബത്തിനായി അത്താഴം ഉണ്ടാക്കുകയായിരുന്നു. രാജസ്ഥാൻ മട്ടൻ കറിയാണ്‌ ഓസ്ട്രേലിയ പ്രധാനമന്ത്രി സ്പെഷ്യൽ ആയി പാചകം ചെയ്തത്. രാജസ്ഥാൻ ലാമ്പ് റാസ്പഡി എന്നാണ്‌ പേർ

പാചകം കഴിഞ്ഞപ്പോൾ നമ്മൾ എല്ലാവരും ചെയ്യുന്നത് പോലെ മല്ലി ഇലകൾ അരിഞ്ഞ് കറിയുടെ മുകളിൽ ഇട്ടു. ഇതൊന്നും ചെയ്ത് പരിചയം ഉണ്ടായിട്ടായിരുന്നില്ല സ്കോട്ട് മോറിസൺ കുക്ക് ചെയ്തത്. മുന്നിൽ കുക്കിങ്ങ് ബുക്ക് നിവർത്തി വയ്ച്ച് ഇന്ത്യൻ ഭക്ഷണം എങ്ങിനെ ഉണ്ടാക്കണം എന്ന് ഓരോ ഘട്ടത്തിലും നോക്കി…നോക്കി കഷ്ടപെട്ട് തന്നെയാണ്‌ കുടുംബത്തിനു രുചി കൂട്ടിന്റെ രാത്രി സമ്മാനിച്ചത്. എത്ര നല്ല കുടുംബനാഥനായ രാജ്യ തലവൻ. കുടുംബം പോലെ അദ്ദേഹം ഓസ്ട്രേലിയയെ കൊറോണയുടെ പിടിയിലേക്ക് കൊടുക്കാതെ കാത്ത് സംരക്ഷിക്കുകയും ചെയ്യുന്നു. വെസ്റ്റ് ഓസ്ട്രേലിയയിൽ ഒരു കോവിഡ് കേസു പോലും ഇല്ല.

നമ്മുടെ സെലിബ്രേറ്റികൾ പോലും പലരും ജോലിക്കാരെ അടുക്കളയിൽ വയ്ച്ച് വിവാഹ ഒരുക്കം പോലെ വസ്ത്രം അണിഞ്ഞ് നടത്തുന്ന കുക്കറി ഷോയല്ല ഇത്. പലരും യു.ടുബ് വരുമാനത്തിനായി ക്യാമറയ്ക്ക് പിന്നിൽ വീട്ട് വേലക്കാരെയും ക്യാമറയ്ക്ക് മുന്നിൽ സെലിബ്രേറ്റി ഡ്രസും മേക്കപ്പും ഇട്ട് പോസ് ചെയ്ത് യു.ടുബിൽ ഇടുന്നത് പരസ്യ വരുമാനത്തിനെങ്കിൽ ഇത് കുടുംബത്തിനു  സ്വന്തം കൈകൊണ്ട്  ആഹാരം പാചകം ചെയ്യുന്ന ഗ്രഹനാഥനായ ലോക നേതാവാണ്‌. ഇവിടെ ആ കരങ്ങളുടെ രുചി ആസ്വദിക്കുമ്പോൾ സ്കോട്ട് മോറിസന്റെ 2 കുട്ടികളും ഒരു സംസ്കാരമാണ്‌ ഹൃദയത്തിലേക്ക് മായ്കാൻ ആകാതെ പകർത്തി പഠിക്കുന്നത്. അതു കൂടി മക്കളേ പഠിപ്പിക്കുകയാണ്‌ കുടുംബ ജീവിതം നിർവഹിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി. എല്ലാ പുരുഷന്മാർക്കും ഇത് പാഠം തന്നെയാണ്‌.

ഈ സംസ്കാരത്തിലൂടെയാണ്‌ റോഡ് മുതൽ രാജ്യ ഭരണം വരെ ഉള്ള മാനവീകതയും സംസ്കാരവും ഇവർ കെട്ടിപടുക്കുന്നതും. അനുസരണയും ശീലവും സംസ്കാരവും കുഞ്ഞു മനസിലേ നട്ടു വളർത്ത് മാതൃകയാകുന്ന കുടുംബ നാഥയും നാഥനും, സ്കൂൾ തലങ്ങളും. അഴിമതിയും കലാപവും, സമരവും ബഹളവും ഇല്ലാത്ത സർക്കാരും, പോലീസും സമൂഹവും..സ്വന്തമായി വാഹനം ഓടിച്ച് ഓഫീസിൽ എത്തുന്ന പ്രധാനമന്ത്രിയും മന്ത്രിമാരും..

മുമ്പും ഇന്ത്യയിൽ സ്കോട്ട് മോറിസന്റെ ഒരു വീഡിയോ വൈറലയിരുന്നു. അന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ ഇത് എന്റെ പറമ്പാണ്‌ ഇറങ്ങി നില്ക്കണം എന്നു പറഞ്ഞ് ഓസ്ട്രേലിയ പ്രധാനമന്ത്രിയെ ഇറക്കി വിടുന്ന ഒരു ഓസ്ട്രേലിയൻ പൗരന്റെ ഇടപെടൽ ആയിരുന്നു അത്. തന്റെ മുറ്റത്ത് പുതുതായി ഇട്ട പുൽ തകിടിയുടെ ഭാഗത്ത് പ്രധാനമന്ത്രിയും മാധ്യമ പ്രവർത്തകരും ചവിട്ട് നിന്നപ്പോഴാണ്‌ ആ വീട്ടുകാരൻ അവിടെ നിന്നും പുറത്ത് ഇറങ്ങി നില്ക്കാൻ ആവശ്യപ്പെട്ടത്. ഉടൻ തന്നെ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പുറത്തിറങ്ങി നില്ക്കുകയും മാധ്യമ പ്രവർത്തകരോടും പുറത്ത് ഇറങ്ങി നില്ക്കാൻ ആവശ്യപ്പെടുകയും വീട്ടുകാരനോട് സോറി പറയുകയും ചെയ്തു. ഇത് നമ്മുടെ നാട്ടിൽ ആയിരുന്നു എങ്കിൽ ആ വീടും വീട്ടുകാരനും അന്ന് രാത്രിക്ക് ശേഷം ബാക്കി ഉണ്ടാകില്ലായിരുന്നു എന്നും ഓർക്കുക

ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെത്തി ഇന്ത്യൻ സ്റ്റൈൽ മട്ടൻ കറിയും ചോറും ഉണ്ടാക്കി കുടുംബത്തിനു നല്കിയാണ്‌ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ശ്രദ്ധ നേടിയത്. ഇത് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ച്ചു. ഇത് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആദ്യമായി ചെയ്യുന്നതല്ല. ഭരണ തിരക്കിൽ വീട്ടിൽ എത്തുന്നത് എല്ലാ ശനിയാഴ്ച്ചയും മാത്രം. അന്ന് രാത്രി ഡിന്നർ ഉണ്ടാക്കുക അദ്ദേഹം തന്നെ. അതുവരെ അടുക്കളയിൽ കഷ്ടപെട്ട ഭാര്യക്ക് വിശ്രമം. അങ്ങിനെ ഉള്ളി അരിയുന്നത് മുതൽ എല്ലാം പ്രധാനമന്ത്രി തനിച്ച് ചെയ്യും. ഭാര്യയും മക്കളും അമ്മയും കൂടി മറ്റ് വിനോദങ്ങളിൽ ഏർപ്പെടും. രാത്രിയിൽ വീട് നിറയെ സന്തോഷവും കളിയും ചിരിയും അഘോഷവും

കഴിഞ്ഞ രാത്രി ഞാൻ ഉണ്ടാക്കിയ മട്ടൻ കറിയും മറ്റും ഭാര്യക്കും മകൾക്കും അമ്മക്കും നന്നായി ഇഷ്ടപെട്ടു എന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കുറിച്ചു. സാധാരണ അദ്ദേഹത്ത്ന്റെ പോസ്റ്റുകൾക്ക് 3k മുതൽ 9k വരെ ഒക്കെ ലൈക്ക് കിട്ടിയിരുന്നത് ആദ്യമായി ഈ കുക്കിങ്ങ് പോസ്റ്റിനു 65k ലൈക്കുകൾ ആയി. ഇന്ത്യക്കാരും  ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ കുക്കിങ്ങ് പോസ്റ്റ് ഏറ്റെടുക്കുകയായിരുന്നു. കൂടാതെ മറ്റ് ലോക രാജ്യങ്ങളിൽ എല്ലാം ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ കുടുംബ മഹിമയും ആദരവും അനുസരണവും ഒക്കെ മതൃകയായി ഏറ്റെടുത്തു.