കോവിഡിന്റെ പേരിൽ മലയാളി കത്തോലിക്കാ പ്രവാസികളുടെ കണക്കെടുപ്പുമായി സീറോ മലബാർ സഭ

Australian Syro-Malabar

കൊറോണയ്ക്ക് മതം ഉണ്ടോ? മരണത്തിനും രോഗത്തിനും എന്ത് മതം ? എത്രയായാലും പഠിക്കില്ല. പ്രവാസികൾ നാട്ടിലെത്താൻ ഒരു ഭാഗത്ത് നിലവിളിക്കുന്നു. ജീവൻ രക്ഷിക്കാൻ ഓടുന്നു. വിദേശത്ത് പ്രവാസികളുടെ മൃതദേഹം കെട്ടികിടക്കുന്നു. നാട്ടിൽ ഉറ്റവരുടെ മൃതദേഹങ്ങൾ മക്കളേയും മാതാപിതാക്കളേയും കാത്ത് ഇരിക്കുന്നു. ഇത്ര രൂക്ഷമായ പ്രവാസ നാട്ടിൽ ഇതിനെല്ലാം ഇടയിൽ മതം തിരിച്ച് സർവേ.

അതും കോവിഡ് 19 വൈറസ് വ്യാപനം ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയിൽ മലയാളി വിദ്യാർഥികളിലെ സീറോ മലബാർ വിദ്യാർഥികൾ ഉടൻ വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് രഹസ്യ ഡാറ്റ കളക്ഷൻ തുടങ്ങി. തങ്ങളുടെ മക്കളേ മാത്രം രക്ഷപെടുത്താനോ ഈ നീക്കം. ഈ നിലപാട് ഓസ്ട്രേലിയയിലെയും മറ്റും കമ്യൂണിസ്റ്റ് നിലവാരത്തിനെതിരാണ്‌ എന്നു ചൂണ്ടിക്കാട്ടി നിരവധി പ്രവാസികൾ തന്നെ രംഗത്തെത്തി.

അതിന്റെ വ്യക്തമായ ഉദാഹരണമാണ് ഓസ്ട്രേലിയയിലെ സീറോ മലബാർ സഭ. മതത്തിന്റെ പേരിലുള്ള വിവരശേഖരണം സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ് ഓസ്ട്രേലിയയിലെ സീറോ മലബാർ സഭ.

കേരളത്തിൽ നിന്നും ഓസ്ട്രേലിയയിലെത്തിയവരുടെ വിശ്വാസികളായ വിദ്യാർത്ഥികളുടെ വിവരമാണ് ഇവർ ശേഖരിക്കുന്നത്. ഇതിനായി കുടുംബങ്ങൾക്ക് ഫോം അയച്ചുകൊടുത്തു. ജനന തീയതി, വിലാസം, ഫോൺ നമ്പർ, ഈമെയിൽ വിലാസം, നാട്ടിലെയും ഓസ്ട്രേലിയയിലേയും താമസ വിവരങ്ങൾ, ഇടവക ഏത് തുടങ്ങിയ വിവരങ്ങളാണ്‌ നല്കാൻ ആവശ്യപ്പെടുന്നത്.  ഇതിനെതിരെ പ്രതിഷേധം കനക്കുകയാണ്. ​ഗൾഫ് നാടുകളിൽ പോലും കാണാത്ത സമ്പ്രദായമാണ് നടപ്പാക്കുന്നതെന്നാണ് പൊതുവെ ഉള്ള ആക്ഷേപം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ മലയാളികളും നേരിടുന്ന ദുരിതം ഒരു പോലെയാണ്. എന്നിട്ടും സീറോ മലബാര്‍ സഭ വിശ്വാസികളായ ചെറുപ്പക്കാരുടെ മാത്രം വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട് മതവിവേചനം കാട്ടുകയാണ്.