ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാപ്രദർശനം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം. ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത് ഓട്ടോ ഡ്രൈവറായ മുത്തുരാജിനെയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മുത്തുരാജ് നഗരതതിലെ ലേഡിസ് ഹോസ്റ്റലിന് മുന്നില്‍ എത്തി നഗ്നതാ പ്രദര്‍ശനം നടത്തിയത്. മുത്തുരാജ് കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് നഗ്നതാപ്രദര്‍ശനം നടത്തിയത്.

ഇതിന് പിന്നാലെ ലേഡിസ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറികള്‍ക്കകം തന്നെ ഓട്ടോ ഡ്രൈവറായ മുത്തുരാജാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

മ്യൂസിയം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം മറ്റൊരു കേസില്‍ പോലീസ് അന്വേഷണം മുന്നോട്ട് പോയിട്ടില്ല. തിരുവനന്തപുരം പാറ്റൂരില്‍ വീട്ടമ്മയെ ആക്രമിച്ച സംഭവത്തിലാണ് പ്രതിയെ പിടികൂടാന്‍ സാധിക്കാതെ പോലീസ് വിഷമിക്കുന്നത്. സംഭവത്തിന് ശേഷം എട്ട് ദിവസം പിന്നിട്ടിട്ടും പോലീസ് പ്രതിയെ പിടികൂടിയിട്ടില്ല.