രാമക്ഷേത്രം തകർക്കും – ജെയ്ഷേ മുഹമ്മദ്, ഡല്‍ഹിലും, മുംബൈയിലും ആക്രമണം നടത്താന്‍

പാക്കിസ്ഥാനിൽ ആസ്ഥാനം സ്ഥാപിച്ച ജെയ്‌ഷെ മുഹമ്മദ് ഇന്ത്യയിലെ ക്ഷേത്രങ്ങൾ തകർക്കും എന്ന വൻ ഭീഷണിയുമായി. കേന്ദ്ര സർക്കാർ ഇന്ത്യയിൽ നിന്നും ഉന്മൂലനം ചെയ്ത ജെയ്‌ഷെ മുഹമ്മദ് അയോധ്യയിലെ രാമ ക്ഷേത്രം തകർക്കും എന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നു.

..സുപ്രീം കോടതി വിധിയ്ക്കെതിരെ ഭീഷണി മുഴക്കിയവർ ഇപ്പോഴും ഇന്ത്യക്ക് എതിരെ തിരിയുന്നു .അയോദ്ധ്യയിലെ രാമക്ഷേത്രത്തിനെതിരെ ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാദ്ധ്യമമാണ് ജെയ്ഷ് ഭീകരനായ മൗലാന മസൂദ് അസര്‍ രാമക്ഷേത്രത്തിനെതിരെ ഗൂഢാലോചന നടത്തുന്നതായി വാര്‍ത്ത പുറത്ത് വിട്ടത്.

ഹാഫിസ് സയ്യിദ്, മസൂദ് അസര്‍ തുടങ്ങിയ ഭീകരര്‍ അയോദ്ധ്യയ്ക്ക് പുറമെ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇടങ്ങളിലും ആക്രമണം നടത്താന്‍ പദ്ധതി ഇടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത സംബന്ധിച്ചുള്ള തെളിവുകളും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്. ലോകം കൊറോണയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമ്പോഴും പാകിസ്താനില്‍ ഈ ഭീകരര്‍ ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും, പാക് ഭരണകൂടം ഇവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ച് കൊടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഭീകരര്‍ നിരവധി ഇന്ത്യ വിരുദ്ധ വീഡിയോകളും പ്രസ്താവനകളും പുറത്തിറക്കിയിരുന്നു. ലോക്ഡൗണ്‍ സമയത്ത് പാകിസ്താനിലെ പ്രധാന നഗരങ്ങളാണ് ഭീകരര്‍ അവരുടെ കൂടിക്കാഴ്ചകള്‍ക്കായി തിരഞ്ഞെടുത്തിരുന്നത്. പാക് സൈന്യത്തിന് ഇതിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചുവെങ്കിലും, അവര്‍ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. നിലവില്‍ പാകിസ്താനില്‍ 40,000ത്തോളം തീവ്രവാദികള്‍ ഉള്ളതായാണ് കണക്ക്.

പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കാശ്മീരിലെ ഒരു ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമാണ് മസൂദ് അസർ. 2016 -ലെ പഠാൻകോട്ട് ആക്രമണത്തെത്തുടർന്ന് പാകിസ്താൻ അധികാരികൾ ഇയാളെ തടങ്കലിൽ ആക്കിയിട്ടുണ്ട്.ഇന്ത്യക്കെതിരെയുള്ള ഇയാളുടെ ഭീകരാക്രമണ ചരിത്രങ്ങൾ കരണം ഇന്ത്യയിലെ ഏറ്റവും ആവശ്യമുള്ള കുറ്റവാളികളുടെ പട്ടികയിൽ ഉള്ള ആൾക്കാരിൽ ഒരാളാണ് മസൂദ് അസർ. ജെയ്ഷേ മുഹമദ് ഈ സംഘടനയുടെ പ്രധാനലക്ഷ്യം കാശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തുക എന്നതാണ്.

ഇതിനായി ഇന്ത്യയിൽ പ്രത്യേകിച്ചും ജമ്മു കാശ്മീരിൽ നിരവധി ഭീകരാക്രമണങ്ങൾ ഈ സംഘടന നടത്തിയിട്ടുണ്ട് 2002 മുതൽ ഇതിനെ പാകിസ്താൻ നിരോധിച്ചിട്ടുണ്ട് എന്ന് പറയുന്നെങ്കിലും അവിടെ അവർ സ്വതന്ത്രമായി പ്രവർത്തിച്ചു വരുന്നു. ഹർക്കത് ഉൾ മുജാഹിദ്ദീനുമായി ബന്ധമുള്ള പല ഭീകരെയും ഉൾപ്പെടുത്തി പാകിസ്താന്റെ ഇന്റർ സർവീസ് ഇന്റലിജൻസാണ് ജെയ്‌ഷ് ഇ മൊഹമ്മദിനെ ഉണ്ടാക്കിയത് എന്ന് കരുതപ്പെടുന്നു. ജെയ്‌ഷ് ഇ മൊഹമ്മദിനെ ആസ്ത്രേലിയ, കാനഡ, ഇന്ത്യ, യുനൈറ്റെഡ് അറബ് എമിരേറ്റ്സ്, ബ്രിട്ടൻ, അമേരിക്ക, ഐക്യരാഷ്ട്രസഭ എന്നിവ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടതിന് പിന്നാലെ പാകിസ്താന്‍ ഇതിനെ ശക്തമായി അപലപിച്ചിരുന്നു. അന്നുമുതല്‍ രാമക്ഷേത്രത്തിനെതിരെ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ ഗൂഢാലോചന നടത്തുന്നതായാണ് വിവരം. രാമക്ഷേത്രം പണിയുന്നതിനെതിരെ ഭീഷണി മുഴക്കിയ മസൂദ് അസര്‍, തനിക്ക് ബാബറി മസ്ജിദില്‍ പ്രാര്‍ത്ഥന നടത്തണമെന്നും പ്രഖ്യാപിച്ചിരുന്നു.

രാമക്ഷേത്ര നിര്‍മ്മാണം തടയുന്നതിന് തന്റെ അനുയായികള്‍ ജീവന്‍ പോലും നല്‍കാന്‍ തയ്യാറാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. ജെയ്ഷ് തലവന്‍ മസൂദിനൊപ്പം ഇയാളുടെ കുടുംബവും ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നാണ് വിവരം. ഇയാളുടെ ഇളയ സഹോദരന്‍ തല്‍ഹ അല്‍ സെയ്ഫ് തന്റെ ഓഡിയോ ക്ലിപ്പുകളിലൂടെ ഇന്ത്യയ്‌ക്കെതിരെ നിരന്തരമായി വിദ്വേഷ പ്രചാരണം നടത്തുന്ന ആളാണ്