ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മം; “ബാ​ബ കാ ​ദാ​ബ’ ഉ​ട​മ കാ​ന്ത പ്ര​സാ​ദ് ആ​ശു​പ​ത്രി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യ “ബാ​ബ കാ ​ദാ​ബ’ ഉ​ട​മ കാ​ന്ത പ്ര​സാ​ദ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. എ​ണ്‍​പ​തു​കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തെ ഡ​ല്‍​ഹി സ​ഫ്ദ​ര്‍​ഗ​ഞ്ച് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് കാ​ന്ത പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ദ്യ​വും ഉ​റ​ക്ക ഗു​ളി​ക​യും ക​ഴി​ച്ച്‌ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​താ​യാ​ണ് ആ​ശു​പ​ത്രി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. പി​താ​വ് മ​ദ്യ​വും ഉ​റ​ക്ക ഗു​ളി​ക​ക​ളും ക​ഴി​ച്ച​താ​യി മ​ക​ന്‍ ക​ര​ണും പ​റ​യു​ന്നു. പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഡ​ല്‍​ഹി​യി​ലെ മാ​ള​വ്യ ന​ഗ​റി​ല്‍ ബാ​ബാ കാ ​ദാ​ബ എ​ന്ന പേ​രി​ല്‍ ചാ​യ​ക്ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു കാ​ന്താ പ്ര​സാ​ദും ഭാ​ര്യ​യും. യൂ ​ട്യൂ​ബ​ര്‍ ഗൗ​ര​വ് വാ​സ​ന്‍റെ വി​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും ക​ഥ ലോ​കം അറിഞ്ഞത്. പി​ന്നീ​ട് വി​ഡി​യോ വൈ​റ​ലാ​യി.

വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ക്രി​ക്ക​റ്റ് താ​രം ആ​ര്‍. അ​ശ്വി​ന്‍, ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സോ​നം ക​പൂ​ര്‍, ര​വീ​ണ ട​ണ്ഠ​ന്‍, സു​നി​ല്‍ ഷെ​ട്ടി തു​ട​ങ്ങി​യ​വ​രെ​ല്ലാം ഇ​തു പ​ങ്കു​വ​ച്ചു. ഇ​വ​രു​ടെ ചി​രി തി​രി​കെ കൊ​ണ്ടു​വ​രാ​നും ധാ​ബ​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്റെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​നും ക്ഷ​ണ​മു​ണ്ടാ​യി.