മലയാളത്തിന്‍റെ ആക്ഷൻ കിങ് ബാബു ആന്‍റണി ഹോളിവുഡിൽ

മലയാളത്തിന്‍റെ സ്വന്തം ആക്ഷൻ ഹീറോ ബാബു ആന്‍റണി ഹോളിവുഡിലേക്ക്. ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്‍റണി അഭിനയിക്കുന്നത്.

വാറന്‍ ഫോസ്റ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് ഒരു ആക്ഷന്‍ ചിത്രമാണ്. റോബര്‍ ഫര്‍ഹാം ആണ് ചിത്രത്തിലെ നായകന്‍. അദ്ദേഹത്തിന്‍റെ സുഹൃത്തിന്‍റെ വേഷത്തിലാണ് ബാബു ആന്‍റണി അഭിനയിക്കുന്നത്.