ബാബു കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. അവൻ കഞ്ചാവ് ഉപയോഗിക്കാറില്ല, ബാബുവിന്റെ അമ്മ

സുഹൃത്തുക്കളുമൊത്ത് ട്രക്കിം​ഗിന് പോകുന്നതിനിടെ മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയതിലൂടെ വാർത്തകളിൽ ഇടം പിടിച്ച ബാബു ലഹരിക്ക് അടിമ. ലഹരിക്കടിമയായതിനുശേഷം അഴിഞ്ഞാടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കുന്നു. ബാബു കഞ്ചാവിന് അടിമയെന്നാണ് നാട്ടുകാർ പറഞ്ഞത്. എന്നാൽ ബാബു കഞ്ചാവ് ഉപയോഗിക്കാറില്ല എന്നാണ് ബാബുവിന്റെ അമ്മ പറയുന്നത്. മാത്രമല്ല ബാബു വളരെയേറെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട് എന്നാണ് ബാബുവിന്റെ അമ്മ പറയുന്നത്.

അമ്മയുടെ വാക്കുകൾ

ബാബു കഞ്ചാവ് ഒന്നും ഉപയോഗിച്ചിട്ടില്ല. അവൻ കഞ്ചാവ് ഉപയോഗിക്കാറില്ല. കള്ളുകുടിച്ചിട്ടുണ്ടായിരുന്നു. സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോയതാണ്. അതിനുശേഷം വീട്ടിലെത്തി സഹോദരനുമായി വഴക്കുണ്ടായി. നിസാരപ്രശ്‌നത്തിനാണത്. ഈ വഴക്കു കഴിഞ്ഞ് ബാബു അടുത്തുള്ള കരിങ്കൽ ക്വാറിയിലേക്കാണ് പോയത്. ബാബു ആത്മഹത്യ ചെയ്യാൻ പോകുകയാണോയെന്ന് ഭയന്ന് ഞാനും ഒപ്പം ചെന്നു.

അവിടെയിരുന്നവരോട് ബാബുവിനെ പിടിക്കാൻ പറഞ്ഞു. അവർ തടഞ്ഞതോടെ പിടിയും വലിയുമായി. ഇതാണ് ചിലർ ഫോണിൽ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത്. കഞ്ചാവ് അടിച്ച് ബഹളമുണ്ടാക്കുന്നതല്ല. ബാബുവിന് കുറച്ച് ടെൻഷനുണ്ട്. ഉറക്കം ശരിയല്ല, ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവൻ പെട്ടെന്ന് ദേഷ്യപ്പെട്ടത്

മലമ്പുഴ ചേറാട് മലയിലെ പാറയിടുക്കിൽ കുടുങ്ങിയ യുവാവ് ബാബുവിനെതിരെ വനം വകുപ്പ് അന്ന് കേസെടുത്തിരുന്നു.. ബാബുവിനോടൊപ്പം മലകയറിയ വിദ്യാർഥികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി ഏഴിന് മലയിലെ പാറക്കൂട്ടത്തിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ശേഷം സൈന്യമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷദൗത്യ സംഘത്തിലെ രണ്ട് ജവാന്മാർ ബാബുവിന്റെ അരികിലേക്കെത്തി വടം കെട്ടി മലയുടെ മുകളിലേക്കെത്തിക്കുകയായിരുന്നു. 45 മണിക്കൂറോളമായി ജലപാനം ലഭിക്കാതിരുന്ന യുവാവിന് ആദ്യം സൈന്യം വെള്ളം ഭക്ഷണവും പ്രാഥമിക ശുശ്രൂഷയും നൽകിയതിന് ശേഷമാണ് മലമുകളിലേക്കെത്തിച്ചത്.ചെറാട് മലയിലെ പ്രതികൂല കാലാവസ്ഥയെയും വിശപ്പിനെയും ഏകാന്തതയെയും അതിജീവിച്ച ബാബുവിന്റെ ഇച്ഛാശക്തി അന്ന് പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു.