ആടിയുലഞ്ഞ് രാജ്യത്തെ കോൺഗ്രസ്, കൊഴിഞ്ഞുപോക്ക് തടയാനാകാതെ നേതൃത്വം

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നില്ക്കേ തകർന്നടിയുകയാണ് രാജ്യത്തെ കോൺഗ്രസ്. അനുദിനം പ്രധാനപ്പെട്ട നേതാക്കൾ കോൺഗ്രസ് വിട്ടു പോവുകയാണ്. ഏറ്റവും ഒടുവിലായി രാജസ്ഥാനിലെ പ്രമുഖ കോൺഗ്രസ് നേതാവായ മഹേന്ദ്ര സിംഗ് മാളവിയാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേർന്നത്.

നാലുതവണ രാജസ്ഥാനിൽ കോൺഗ്രസിൽ എംഎൽഎ ആയ വ്യക്തിയാണ് മഹേന്ദ്ര സിംഗ് മാളവ്യാ. രാജസ്ഥാനിലെ കോൺഗ്രസിന്റെ അടിത്തറയിളക്കുന്നതാണ് മഹേന്ദ്ര സിംഗ് മാളവിയുടെ കൂറു മാറ്റുമെന്ന് ഉറപ്പാണ്. രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സിപി ജോഷിയുമായി ചർച്ച ചെയ്ത ശേഷം രാജസ്ഥാൻ മുഖ്യമന്ത്രിമായും കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയാണ് ബിജെപിയിലേക്കുള്ള മാറ്റം തീരുമാനിച്ചതും മഹേന്ദ്ര സിംഗ് മാളവ്യ വ്യക്തമാക്കുന്നു.

വികസനമാണ് പ്രധാനം ,രാജ്യത്തിൻറെ വികസനത്തിനായി പ്രയത്നിക്കുന്നത് സർക്കാർ ആണ് രാജ്യം ഭരിക്കുന്നത്. രാജസ്ഥാനിലെ ബിജെപി സർക്കാർ ഇരട്ട എഞ്ചിനുള്ള സർക്കാരാണ്. ജനങ്ങളുടെ ക്ഷേമത്തിനൊപ്പം രാജ്യത്തിൻറെ വികസനവും ഒരുപോലെ കൊണ്ട് പോകുന്ന മോദി സർക്കാർ മാത്രമാണ് ഈ പ്രതീക്ഷ ഉള്ളത്.

എന്തുകൊണ്ടാണ് താൻ ബിജെപിയിൽ ചേർന്നത് ചോദ്യത്തിന് സംസ്ഥാനത്തിന്റെ വികസനമാണ് തന്റെ പ്രദേശത്തിന്റെ വികസനമാണ് പ്രധാനം അതിന് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് മാത്രമേ കഴിയുള്ളൂ. ബിജെപി സർക്കാരിനോട് ചേർന്നാൽ മാത്രമേ എന്റെ മണ്ഡലത്തിൽ എൻറെ പ്രദേശത്ത് വികസനം കൊണ്ടുവരാൻ സാധ്യമാകൂ. അല്ലാതെ കോൺഗ്രസിനെ പോലെ നിലപാടില്ലാത്ത ലക്ഷ്യബോധമില്ലാത്ത ഒരു രാഷ്ട്രീയപാർട്ടിയിൽ എംഎൽഎയായി തുടരുന്നതിൽ ഒരർത്ഥവുമില്ല. അതുകൊണ്ടുതന്നെ എംഎൽഎ സ്ഥാനം ഉപയോഗിച്ചുകൊണ്ട് ബിജെപിയോടൊപ്പം വരികയാണ് എന്ന് മഹേന്ദ്ര സിംഗ് വ്യക്തമാക്കുന്നു.