ബാലയും നിര്‍മ്മാതാവിന്റെ ഭാര്യയും തമ്മിലുള്ള ഫോണ്‍ കോള്‍ ലീക്കായ സംഭവത്തില്‍ ബാലയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

തമിഴ് നടൻ എങ്കിലും മലയാളികൾക്ക് പ്രിയപ്പെട്ട നടൻ ആണ് ബാല. മലയാളത്തിലും നിരവധി ചിത്രങ്ങൾ ബാല ചെയ്തിട്ടുണ്ട്. ഗായിക അമൃത സുരേഷും ആയുള്ള ബാലയുടെ വിവാഹവും വിവാഹ മോചനവും ഒക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പൊൾ ഒരു നിർമ്മാതാവിന്റെ ഭാര്യയും ബാലയും തമ്മിൽ ഉള്ള ഫോൺ കോൾ പുറത്ത് വന്നിരിക്കുന്നു. ഇത് വൻ വിവാദത്തിന് കാരണം ആയിരിക്കുക ആണ്. ഇൗ സംഭവത്തിൽ പ്രതികരണവും ആയി ബാല തന്നെ രംഗത്ത് എത്തിയിരിക്കുക ആണ്.

ഒന്നരവർഷം മുമ്പ് നടന്ന കോൾ റെക്കോർഡിങ് ഇപ്പോൾ പുറത്തുവന്നതിന്റെ കാരണം എനിക്കറിയില്ല. എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബാല പറഞ്ഞു. സിനിമയിൽ നല്ല രീതിയിൽ മുന്നോട്ടുപോകുകയാണ് തീരുമാനം. ആരാണ് ഇതിന്റെ പിന്നിലെന്ന് തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് ലൈവിൽ എത്തി ആയിരുന്നു ബാലയുടെ പ്രതികരണം.

രജനികാന്തിനെ നായകനാക്കി എന്റെ സഹോദരന്‍ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്ണാത്തൈയില്‍ ഞാനും അഭിനയിക്കുന്നുണ്ട്. ഞാന്‍ ഒരുപാട് സ്‌നേഹിക്കുകയും ആരാധിക്കുകയും െചയ്യുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കൂടെ ബിഗ് ബി പാര്‍ട്ട് 2 ബിലാലില്‍ ഞാനുമുണ്ട്. ഷൂട്ടിങ് തുടങ്ങാന്‍ പോകുന്നു. അതിന്റെ ഭാഗമായി ബോഡി ബില്‍ഡിങ് പരിശീലനം നടക്കുന്നു. ഇത് കൂടാതെ നല്ല കാര്യങ്ങളും 2020–ല്‍ നടന്നുകൊണ്ടിരിക്കുന്നു. വിവാദങ്ങള്‍ക്ക് എനിക്ക് താല്‍പര്യമില്ല’. ബാല പറഞ്ഞു.

ബാല ഫേസ്ബുക്ക് ലൈവിൽ പറയുന്നത് ഇങ്ങനെ;

ഇന്നലെ വൈകിട്ട് മുതല്‍ ചില വിവാദങ്ങള്‍ ഉടലെടുക്കുകയുണ്ടായി. ഇന്നു രാവിലെ മുതല്‍ എനിക്ക് ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. നാലഞ്ച് മാസം മുമ്പായിരുന്നു എന്റെ വിവാഹമോചനം. എല്ലാവരും നല്ല രീതിയില്‍ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇത് ആവശ്യമില്ലാത്ത വിവാദമാണ്. ഒരു കേസ് നടക്കുമ്പോള്‍ സ്വയം സുരക്ഷയ്ക്കായി കോള്‍ റെക്കോര്‍ഡിങുകള്‍ ഉണ്ടാകും. എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഒന്നരവര്‍ഷം മുമ്പ് നടന്ന കോള്‍ റെക്കോര്‍ഡിങ് ഇപ്പോള്‍ എന്തിന് പുറത്തുവന്നു എന്ന് അറിയില്ല. അത് വേദനിപ്പിക്കുന്നതാണ്. അത് മാത്രമല്ല എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. എന്റെ വി.ഐ.പി സുഹൃത്തുക്കളെ വിളിച്ച് പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍ പൊലീസ് പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്റെ രീതിയല്ല. സിനിമയില്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാം. ഇനി വേണ്ട.’

‘രജനികാന്തിനെ നായകനാക്കി എന്റെ സഹോദരന്‍ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്ണാത്തൈയില്‍ ഞാനും അഭിനയിക്കുന്നുണ്ട്. ഞാന്‍ ഒരുപാട് സ്‌നേഹിക്കുകയും ആരാധിക്കുകയും െചയ്യുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കൂടെ ബിഗ് ബി പാര്‍ട്ട് 2 ബിലാലില്‍ ഞാനുമുണ്ട്. ഷൂട്ടിങ് തുടങ്ങാന്‍ പോകുന്നു. അതിന്റെ ഭാഗമായി ബോഡി ബില്‍ഡിങ് പരിശീലനം നടക്കുന്നു. ഇത് കൂടാതെ നല്ല കാര്യങ്ങളും 2020–ല്‍ നടന്നുകൊണ്ടിരിക്കുന്നു. വിവാദങ്ങള്‍ക്ക് എനിക്ക് താല്‍പര്യമില്ല’. ബാല പറഞ്ഞു.

Let me serve the purpose of my life . When a silent volcano erupts it will make a lot of sound . God bless all

Opublikowany przez Actor Bala Wtorek, 25 lutego 2020