ബാലഭാസ്കറിന്റെ മരണം കൊലപാതകമോ, ഒരു കോടി രൂപ എവിടെ

കേരളം ലോകത്തിനു നല്കിയ മാന്ത്രിക വിരലുകളുടെ ചലനം ഇല്ലാതാക്കിയത് ആരാകും. വയനിസ്റ്റ് ബാലഭാസ്കറുടെ മരണം കൊലപാതകം എന്ന നിലയിലേക്ക് കൂടുതൽ സൂചനകൾ പുറത്ത് വരുമ്പോൾ കേസ് തെളിയാൻ ആരാധകർ കാത്തിരിക്കുന്നു. കേരളത്തിലും ലോകത്ത് എമ്പാടും ഉള്ള മലയാളികൾ ഇപ്പോൾ വിശ്വസിക്കുന്നത് അത് അപകടം അല്ല, മനപൂർവ്വം ആരോ അതിനു പിന്നിൽ പ്രവർത്തിച്ചു എന്നാണ്‌. സംഗീതജ്ഞൻ ബാലഭാസ്കറിന്റെ അപകടമരണത്തിനു സ്വർണക്കള്ളക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ബാലഭാസ്കറിന്റെ ബന്ധു. അപകടത്തിനു ശേഷം ആദ്യദിവസം മുതൽ തങ്ങൾ സംശയിച്ചിരുന്ന ആളുകൾ തന്നെ സ്വർണ്ണ കടത്ത് കേസിൽ പിടി കൂടി

ബാലഭാസ്കറിന്റെ മാതൃസഹോദരിയുടെ മകൾ പ്രിയ വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ബാലഭാസ്കറിനോട് സ്നേഹമോ ആദരവോ ഇവർക്കുണ്ടായിരുന്നെങ്കിൽ അരുതാത്തതൊന്നും സംഭവിക്കില്ലായിരുന്നു. ബാലഭാസ്കറിന് സാമ്പത്തികകാര്യങ്ങളിൽ ടെൻഷനുണ്ടായിരുന്നു. അതിനാലാണ് അതെല്ലാം നോക്കിനടത്താൻ ‘ഇത്രയും വിശ്വസ്തരെ’ കൂടെക്കൂട്ടി‌യത്. പരുക്കുകളുടെ സ്വഭാവം വച്ച് ഡോക്ടർ തന്നെ കൃത്യമായി സാധ്യതകൾ ചൂണ്ടിക്കാണിക്കുമ്പോഴും ബാലഭാസ്കർ ആണ് വണ്ടിയോടിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതാരാണെന്നും പ്രിയ ചോദിക്കുന്നു. ബാലഭാസ്കറിന്റെ മരണത്തിൽ സംശയത്തിന്റെ നിഴലിലായവർ തന്നെ സ്വർണക്കടത്തിലും പ്രതികളായതോടെ അന്വേഷണം ശക്തമാക്കണമെന്ന് പിതാവും ആവശ്യപ്പെട്ടു

പാലക്കാട്ട് ഒരാശുപത്രിയുടമയ്ക്ക് ഒരു കോടിയോളം രൂപ ബാലഭാസ്കർ നൽകിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അച്ഛൻ കെ.സി. ഉണ്ണി വീണ്ടും ആവശ്യപ്പെട്ടു. ഈ ആവശ്യം നേരത്തേ നൽകിയ പരാതിയിലും അദ്ദേഹം ഉന്നയിച്ചിരുന്നു.എന്നാൽ ഈ ഒരു കോടി ആർക്കാണ്‌ നല്കിയത്, ഏതാ ഡോക്ടർ ആണത്. ബാല ഭാസ്കറിനു എങ്ങിനെ ഈ ഒരു കോടി രൂപ ലഭിച്ചു. കണക്കില്പെടാത്ത ഇത്തരത്തിൽ എത്ര പണം പുറത്തുണ്ട് എന്നതെല്ലാം ചോദ്യങ്ങൾ ആകുന്നു.

വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരിക്കാൻ ഇടയായ അപകടത്തിൽ അസ്വാഭാവികത തോന്നിയിരുന്നതായി ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന സൗണ്ട് റിക്കോർഡിസ്റ്റ് കലാഭവൻ സോബി.തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപമാണു ബാലഭാസ്കർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. 10 മിനിറ്റിനുള്ളിൽ അതുവഴി കടന്നുപോകുമ്പോൾ അപകടം കണ്ടു വണ്ടി നിർത്താൻ ശ്രമിച്ചു. എന്നാൽ, ഗതാഗതതടസ്സം ഒഴിവാക്കാൻ രക്ഷാപ്രവർത്തകർ വാഹനങ്ങൾ കടത്തിവിട്ടതിനാൽ ആരാണ് അപകടത്തിൽപെട്ടതെന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല. കഴക്കൂട്ടത്ത് എത്തിയപ്പോഴാണ്, അപകടത്തിൽ പെട്ടതു ബാലഭാസ്കറും കുടുംബവുമാണെന്ന് അറിഞ്ഞത്. അപകട സ്ഥലത്തു കണ്ട ചില കാഴ്ചകൾ അപ്പോൾ സംശയമുണ്ടാക്കി. മെലിഞ്ഞ ഒരാൾ അപകട സ്ഥലത്തുനിന്ന് അങ്കലാപ്പോടെ ഓടിപ്പോകുന്നുണ്ടായിരുന്നു മറ്റൊരാൾ സ്റ്റാർട്ട് ചെയ്ത ബൈക്ക് തള്ളുന്നതും കണ്ടു – സോബി പറഞ്ഞു.