2 കോടി വിലയുള്ള 71കാരന്റെ ഭൂമി 9ലക്ഷത്തിന്‌ ബാങ്ക് ഓഫ് ഇന്ത്യ തട്ടിയെടുത്തു

കൊച്ചിയിലെ തോപ്പുംപടിയിൽ കോടികൾ മൂല്യമുള്ള 71 വയസുള്ള ജോസി എന്നയാളുടെ ഭൂമി വ്യാജ രേഖയും ലോണും ഉണ്ടാക്കി ബാങ്ക് ഓഫ് ഇന്ത്യയും ഏജന്റുമാരും കൈക്കലാക്കി. നാലാം ക്ളാസ് മാത്രം വിദ്യാഭ്യാസം ഉള്ള ആളാണ്‌ ജോസി. ജോസിക്ക് 9 ലക്ഷം രൂപ ലോൺ തരാമെന്നും പറഞ്ഞ് അഡ്വ പി കെ രാജു എന്ന ഏജന്റ് സമീപിച്ചു എന്നാണ്‌ ജോസി പറയുന്നത്. .കൊച്ചി ഡെക്കറേഷൻ സെന്റർ എന്ന ഒരു കമ്പിനി തുടങ്ങി ജോസിയേ പാർടണർ ആക്കും എന്ന ഡിമാന്റാണ് ഏജന്റ് മുന്നോട്ടു വെച്ചത്. ജോസിയുടെ ഭൂമിയുടെ ഈടിൽ കമ്പിനിയുടെ പേരിൽ ലോൺ എടുക്കും. 15 ലക്ഷം ലോൺ എടുത്ത് 9 ലക്ഷം രൂപ ജോസിക്ക് തരും. 5 ലക്ഷം കമ്പിനിയുടെ മാനേജിങ്ങ് ഡയറക്ടർ എടുക്കും. ഇത് കമ്മീഷൻ ആയിട്ടാണ്‌. അതിനു പകരം പലിശ കമ്പിനി അടക്കും. അങ്ങിനെ കടലാസ് കമ്പിനിക്ക് ബാങ്ക് ഓഫ് ഇന്ത്യ 15 ലക്ഷം ലോൺ കൊടുത്തു. ഇപ്പോൾ 40 ലക്ഷത്തോളം ബാധ്യത ആയപ്പോൾ 1.5നും 2 കോടിക്കും ഇടയിൽ മൂല്യമുള്ള കൊച്ചിയിലെ കണ്ണയായ 10 സെന്റെ ഭൂമി ബാങ്ക് ലേലം ചെയ്തു.

പണം തിരിച്ചടക്കാം എന്ന ജോസിയുടെ ഉറപ്പിനു കാത്ത് നില്ക്കാതെ കോടികൾ മൂല്യമുള്ള വസ്തുവാണ്‌ വെറും 9 ലക്ഷം രൂപക്ക് ജോസിക്ക് നഷ്ടപെട്ടത്. ബാങ്ക് ലേലം നടത്തി ഇപ്പോൾ ജെ സി ബിക്ക് ജോസിയുടെ വീടും മറ്റും ഇടിച്ച് നിരത്തി..