രണ്ട് ഭാര്യമാർ ചേർന്ന് ആഘോഷമാക്കി ബഷീർ ബഷിയുടെ ജന്മദിനം

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽമീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ബഷീറിന്റെ ജന്മദിനം, ഭാര്യമാരുടെ വക കിട്ടിയ സമ്മാനങ്ങൾ അൺ ബോക്‌സ് ചെയ്യുന്ന വീഡിയോയാണ് ബഷീർ പങ്കിട്ടത്. അതിന് വേണ്ടിയുള്ള ഷോപ്പിങിനെ കുറിച്ചുള്ള വീഡിയോ മഷുറ പങ്കിട്ടുണ്ടായിരുന്നു. ബേർത്ത് ഡേ ബ്ലാസ്റ്റ്, ഡെക്രേഷൻ, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ എല്ലാം ഉൾകൊള്ളിച്ചുകൊണ്ടുള്ള വീഡിയോയും പങ്കിട്ടിരുന്നു. ബഷീറിന് ആശംസകളുമായി ഭാര്യമാർ കുറിപ്പും പങ്കിട്ടിരുന്നു.

എല്ലാ വിജയവും സന്തോഷവും നിന്റെ ജീവിതത്തിൽ ഉണ്ടാവാൻ അള്ള അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ് സുഹാന പോസ്റ്റിട്ടപ്പോൾ, താങ്ക്‌സ് പറഞ്ഞ് ബഷി എത്തി. ലവ് യു ബേബീ, ഒരിക്കൽ കൂടെ പിറന്നാൾ ആശംസകൾ എന്നായിരുന്നു മഷുറയുടെ പോസ്റ്റ്. അതിന് താഴെ താങ്ക്യു പെഞ്ചായി, ലവ് യു ടൂ മോളൂ എന്നാണ് ബഷീർ കമന്റ് നൽകിയത്. നിരവധി ആളുകളാണ് ബഷീറിന് ജന്മദിനാശംസകൾ നേരുന്നത്.