കപ്പലണ്ടി കച്ചവടം നടത്തുമ്പോള്‍ ആണ് ആദ്യ വിവാഹം; ബഷീര്‍ ബഷി

ബിഗ് ബോസിലൂടെ തരംഗമായ താരമാണ് ബഷീര്‍ ബാഷി . ബഷീറിന് രണ്ടു ഭാര്യമാരുണ്ടെന്ന വാര്‍ത്ത വലിയ ചര്‍ച്ച ആയിരുന്നു. ഇവര്‍ ഇതിന്റെ പേരില്‍ വലിയ വിമര്ശനങ്ങള്‍ കേട്ടിരുന്നു. ഇതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ബഷീര്‍ ബഷി .

കഴിഞ്ഞ സീസണില്‍ 85 ദിവസങ്ങളാണ് ഞാന്‍ ബിഗ്‌ബോസില്‍ കഴിഞ്ഞത്. നല്ല അനുഭവങ്ങള്‍ അതിലുപരി നല്ല അവസ്ഥകള്‍ ആണ് അത് എനിക്ക് സമ്മാനിച്ചത്. അവിടെ നിന്നും എനിക്ക് നല്ല സുഹൃത്തുക്കളെ കിട്ടി, രഞ്ജിനി ചേച്ചി അനൂപേട്ടന്‍, അര്‍ച്ചന, ദീപന്‍ അങ്ങിനെ നല്ല സുഹൃത്തുക്കളെയും ഒപ്പം വെറുപ്പ് വാങ്ങി തരുകയും ചെയ്ത ഒരിടമായിരുന്നു അവിടം. ഇന്നും ഇവരില്‍ പലരുമായി എനിക്ക് നല്ല ബന്ധം തന്നെയാണ്.

ഭാര്യമാര്‍ക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്തു മൂവരും സാമൂഹിക മാധ്യമങ്ങളില്‍ താരങ്ങളും ആണ്. താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പന്‍ വിജയം ആയിരുന്നു. ഇതില്‍ പ്രധാന വേഷത്തില്‍ എത്തിയത് ഭാര്യമാരും രണ്ട് സുഹൃത്തുക്കളും മക്കളും ആയിരുന്നു.

കപ്പലണ്ടി കച്ചവടം ചെയ്യുമ്പോള്‍ തന്നെ ഞാന്‍ സുഹാനയുമായി പ്രേമത്തിലായിരുന്നു. കച്ചവടത്തിനിടയില്‍ പുള്ളിക്കാരത്തിയെ കണ്ട് പരിചയപ്പെട്ട് അടുപ്പമായതാണ്. സുഹാന സെന്റ് തെരേസാസ് കോളേജില്‍ പഠിക്കുകയായിരുന്നു. ഞങ്ങള്‍ സ്നേഹത്തിലായി. പുള്ളിക്കാരത്തി എല്ലാത്തിനും എന്റെ സപ്പോര്‍ട്ടായി നില്‍ക്കുമായിരുന്നു. ഞാന്‍ അതിനിടെ റെഡിമെയ്ഡ് ഷോപ്പ് തുടങ്ങി. ആ സമയത്ത് തന്നെ കല്യാണവും കഴിഞ്ഞു.

ആള്‍ക്കാര്‍ക്ക് എന്തും ചോദിക്കാം. ‘ബഷീര്‍ ബഷി എന്തുകൊണ്ട് വേറെ കെട്ടി, സുഹാനയ്ക്ക് ബഷിയെ ഉപേക്ഷിച്ചുകൂടായിരുന്നോ’ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അപ്പോഴും സുഹാന ചോദിച്ചത് ഞാന്‍ എന്തിനാണ് എന്റെ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതെന്നാണ്. ഭര്‍ത്താവിനോട് എനിക്കിപ്പോഴും സ്നേഹമുണ്ട്. ഭര്‍ത്താവിന് തിരിച്ചും സ്നേഹമുണ്ട്. ഈ പറയുന്നതെല്ലാം ഫെയ്ക്ക് ആണെന്ന് വിശ്വസിക്കുന്നവരുണ്ട്. പക്ഷേ അങ്ങനെയല്ല. ഒരാള്‍ക്ക് ഒരാളെ മാത്രമേ സ്നേഹിക്കാന്‍ പറ്റുള്ളോ. എന്തൊരു വിഡ്ഢിത്തമാണത്?

എനിക്ക് മറ്റൊരാളോട് തോന്നിയൊരു ഇഷ്ടം ഞാന്‍ ഭാര്യയുടെ അടുത്ത് തുറന്നുപറയുകയായിരുന്നു. സ്വാഭാവികമായും ആദ്യമത് കേട്ടപ്പോള്‍ ഏതൊരു ഭാര്യക്കും ഉണ്ടാവുന്ന വിഷമം സുഹാനയ്ക്കും ഉണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു. ‘നീ കരച്ചിലും ബഹളവുമൊക്കെയുണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോവാതിരിക്കുമെന്ന് തോന്നുന്നുണ്ടോ, ഞാന്‍ എല്ലാ കാര്യങ്ങളും നിന്നോട് തുറന്നുപറയുന്നില്ലേ’ എന്ന്. പതുക്കെ അവള്‍ക്ക് മനസ്സിലായി, ഞാന്‍ പറയുന്നതാണ് ശരിയെന്ന്. അപ്പോഴും എന്റെ കുടുംബത്തിലെ കാര്യങ്ങള്‍ ഭംഗിയായാണ് പോയിക്കൊണ്ടിരുന്നത്. സുഹാനയോടുള്ള സ്നേഹത്തില്‍ ഒരു കുറവ് പോലും ഞാന്‍ കാണിച്ചിട്ടില്ല. അങ്ങനെ സുഹാന വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

സമൂഹത്തിന് നമ്മളെ പറ്റി അറിയില്ല. ഇവന്റെയൊക്കെ ജീവിതം എന്ത് തോന്നിവാസമാണെന്നൊക്കെ പറയുന്നവരുണ്ട്. പക്ഷേ ഇതൊക്കെ ഇവിടെ എന്ത് കാര്യം ചെയ്താലും ഉണ്ടാവും. വലിയ സെലിബ്രിറ്റികളുടെ കാര്യം നോക്കൂ. ഉദാഹരണത്തിന് പ്രിയാവാര്യര്‍. അവരെയും ആള്‍ക്കാര്‍ വെറുക്കുന്നുണ്ട്. അവരൊക്കെ എന്ത് ചെയ്തിട്ടാണ്. ഒന്നുമല്ലാത്തയാള്‍ പെട്ടെന്ന് ഫേമസാവുന്നത് പലര്‍ക്കും ഇഷ്ടമല്ല. അതാണ് പ്രശ്നം.