എന്റെ മകൾക്ക് 10 വയസ്സായി, സുനുവിന്റെ ജന്മദിനം ആഘോഷമാക്കി ബഷീർ ബഷിയുടെ കുടുംബം,

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടയിൽ, തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിൽ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ കേട്ടത്. തുടർന്ന് രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ലോകത്ത് ഏറെ അധിക്ഷേപങ്ങളും ബഷീർ ബഷിയ്ക്ക് കേൾക്കേണ്ടിവന്നു. എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ, സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുകയാണ് ബഷീർ ബഷി. കല്ലുമ്മക്കായ വെബ്സീരിസിലൂടെ കുടുംബം മുഴുവൻ പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരായി

ബഷീറിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീർ ബിഗ്‌ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് സുഹാനയെയും മഷൂറയെയും കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർ കൂടുതലായും ശ്രദ്ദിക്കാൻ തുടങ്ങിയത്. ഇപ്പോളിതാ മൂത്ത മകളുടെ ജന്മദിനം ആഘോഷിക്കുകയാണ് കുടുംബം. എന്റെ മകൾക്ക് 10 വയസ്സായി, എനിക്ക് ചുമ്മാ ഇരിക്കാൻ പറ്റുന്നില്ല, ഹാപ്പി ബർത്ത് ഡേ സുനുമോൾ എന്നായിരുന്നു ബഷീർ കുറിച്ചത്.

ഞങ്ങളുടെ രാജകുമാരിക്ക് ആശംസകൾ, നിന്നെ അത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നായിരുന്നു ബഷീറിന്റെ പോസ്റ്റിന് സുഹാനയുടെ കമന്റ്. ഇന്നാണ് ഞങ്ങളുടെ മാലാഖയുടെ മുഖം ആദ്യമായി കാണുന്നത്. നീ ഒരിക്കലും ഞങ്ങൾക്ക് വേണ്ടി വളരരുത് എന്നായിരുന്നു സുഹാന കുറിച്ചത്. സുനിവിന് ആശംസ അറിയിച്ച് മഷൂറയും എത്തിയിരുന്നു. പിറന്നാൾ ദിനത്തിൽ സുനുവിനെ അണിയിച്ചൊരുക്കിയതും മഷൂറയായിരുന്നു. ഈ നിരവധി പേരാണ് സുനുവിന് ജന്മദിന ആശംസ അറിയിച്ചെത്തിയത്.