ആദ്യ ഭാര്യയെ തള്ളയെന്ന് വിളിച്ചു, റീൽസ് ഇട്ട് പുലിവാല് പിടിച്ച് ബഷീർ ബഷി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും യൂട്യൂബ് വിഡിയോകളിലൂടെയും പ്രേക്ഷക മനസുകളിൽ ഇടംനേടിയ ബഷീർ ബഷി, തന്റെ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുണ്ട്.

ബഷീർ കഴിഞ്ഞദിവസം സുഹാനയ്ക്ക് ഒപ്പമൊരു റീൽസ് വീഡിയോ പങ്കുവച്ചുകൊണ്ട് എത്തിയിരുന്നു. ഈ തള്ളയുടെ നോട്ടം ശരിയല്ല; എന്ന ക്യാപ്ഷ്യനോടെയാണ് ഇരുവരുടെയും അഭിനയമികവ് കൂടി കാണിക്കുന്ന ഒരു ജോക്ക് വീഡിയോ ഇൻസ്റ്റയിലും ഫേസ്‌ബുക്കിലും ഒക്കെയായി പങ്കുവച്ചത്. എന്നാൽ ബീബി കുടുംബത്തിൽ ഏറെ ആരാധകർ ഉള്ള സുഹാനയെ തള്ള എന്ന് അഭിസംബോധന ചെയ്തത് ശരി ആയില്ല എന്നാണ് സുഹാന ഫാൻസിന്റെ പക്ഷം. അതോടെ പുലിവാല് പിടിച്ചത് ബഷീർ ആണ്.

ചിലർ തമാശയായി വീഡിയോ ഏറ്റെടുത്തപ്പോൾ മറ്റുചലർക്ക് അത് വല്യ വിഷയം ആയി മാറി. സുഹാന സുന്ദരി ആണെന്നും നിങ്ങളുടെ മക്കളുടെ അമ്മ ആണെന്നുമുള്ള കമന്റുകൾ ആണ് വീഡിയോയിൽ നിറയുന്നത്. നമ്മുടെ സുഹാനത്തായെ കയറി തള്ളേന്ന് വിളിച്ചാൽ ഞങ്ങൾക്ക് അത്‌ സഹിക്കൂല… അങ്ങിട് നോക്ക് ആ മുഖത്തേക്ക് 16 കാരിയെ പോലെ ചുന്ദരി ആയിട്ടിരിക്കയല്ലേ അങ്ങനെ നൈസ് ആയിട്ട് സുഹാന ഇത്താത്തയെ തള്ള ആക്കി. ഇയ്യ്‌ വേണേൽ കുറച്ച് നോക്കിക്കോ. എന്നൊക്കെയുള്ള രസകരമായ കമന്റുകളും വീഡിയോയിൽ നിറയുന്നുണ്ട്. മഷൂറയും ഇരുവർക്കും കമന്റുകൾ പങ്കിട്ടിരുന്നു.