രണ്ട് ഭാര്യമാരെ ഒള്ളൂ, ശ്രീയ അയ്യരെ വിവാഹം കഴിച്ചിട്ടില്ല- ബഷീർ ബഷി

വെള്ളാരംകണ്ണുമായെത്തിയ ബഷീറിനെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസിൽ മത്സരിക്കാനെത്തിയപ്പോഴാണ്. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവർക്ക് കൃത്യമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു. ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്. താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പൻ വിജയം ആയിരുന്നു. ശ്രീയ അയ്യർ നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ബഷീർ ബഷി. തന്റെ യൂടൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്കിലൂടെ പരിചയപെട്ട ബന്ധമാണ് എനിക്കും സുഹാനയ്ക്കും ശ്രീയയുമായി ഉണ്ടായിരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ബഷീർ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. പിന്നീട് ഒരിക്കൽ വീട് വിട്ടിറിങ്ങി ശ്രീയ വന്നു എന്നും സഹായിക്കണം എന്നുപറഞ്ഞുള്ള ഫോൺ വിളി ആണ് തങ്ങൾക്ക് വിന ആയതെന്നും ബഷീർ പറഞ്ഞു. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോരേണ്ടി വന്നതായും, കുറെ ദിവസങ്ങൾ ഞങ്ങൾക്ക് ഒപ്പം അവർ കഴിഞ്ഞതാണ്. ഞാനും സുഹാനയും അവളുടെ അഭിനയത്തിൽ വീണു പോവുകയായിരുന്നതായും ബഷീർ വ്യക്തമാക്കി.

കുറേദിവസം ഇവളെ കാണാതെ ആയപ്പോൾ അവളുടെ വീട്ടുകാർ കേസ് കൊടുത്തുവെന്നും, എന്നാൽ പ്രശ്‌നം ഓവർ ആയപ്പോൾ ഇവൾ വീട്ടുകാർക്കെതിരെ കംപ്ലിയിൻറ് പേപ്പർ ഹൈക്കോടതിയിൽ നൽകി. എന്നാൽ പിന്നീടും വീട്ടുകാർ അടങ്ങുന്ന സാഹചര്യം ഉണ്ടാകാതെ ആയപ്പോഴാണ് തലയിൽ തട്ടമിട്ടും ചാനൽ പരിപാടിയിൽ എന്നെ കൂടി പങ്കെടുപ്പിച്ചുകൊണ്ടും രംഗത്ത് വന്നത്. അതു വീട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രമാണ് എന്ന് അവൾ കരഞ്ഞു കാല് പിടിച്ചതുകൊണ്ടാണ് ഞാൻ സമ്മതിച്ചതെന്നും, സത്യത്തിൽ ഞാനും സുഹാനയും ട്രാപ്പിൽ ആവുക ആയിരുന്നതായും ബഷീർ വ്യക്തമാക്കി. ടിവി ഷോയിൽ വന്നതിനെത്തുടർന്ന് എന്റെയും സുഹാനയുടെയും വീട്ടിൽ വലിയ ഇഷ്യൂ ആയെന്നും ബഷീർ പറയുന്നു.