തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍ വലിയൊരു ഫീലിങ്ങ്‌സ് ഉണ്ട് നിന്നോട് പറയാന്‍. പറയട്ടെ… എന്ന് ഭാര്യയോട് ചോദിച്ച് കൊണ്ടാണ് ബേസില്‍ സംസാരിച്ച് തുടങ്ങിയത്. നന്ദി… നിന്നെ വിവാഹം കഴിക്കുമ്പോള്‍ ഞാന്‍ വലിയൊരു തടിയന്‍ ആയിരുന്നു. അതിനാണ് എന്റെ ആദ്യത്തെ നന്ദി. പക്ഷെ അതിനുശേഷം എന്റെ ജീവിതത്തത്തില്‍ വന്ന ഓരോ സംഭവങ്ങത്തിലും നിന്റെ ഒരു കൈ താങ്ങ് എനിക്ക് ഉണ്ടായിരുന്നു. അതാണ് പിന്നെ എനിക്ക് പറയാന്‍ ഉള്ളത്.

അതിൽ ഒന്നാമത്തെ കാര്യം. കോവിഡായി ആശുപത്രയിൽ അത്യാസന്ന നിലയിൽ ഞാൻ കിടക്കുന്നു. ഞാൻ മരിക്കും എന്ന അവസ്ഥയിൽ ആയിരുന്നു. അപ്പോൾ എന്റെ ഏറ്റവും വലിയ ധൈര്യം എന്ന് പറയുന്നത് നീ എന്റെ മോനെ നോക്കും എന്നതാണ്. അതൊരു വലിയ ധൈര്യമായിരുന്നു. ഞാൻ അന്ന് ആശുപത്രിയിൽ കിടന്നപ്പോൾ എന്റെ കൈ സ്വന്തമായി എനിക്ക് പൊക്കി എടുത്തു വയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടായി. ആ അവസ്ഥയിൽ എന്നെ എന്റെ എല്ലാ കാര്യങ്ങളും ചെയ്തു നോക്കിയത് അവിടുത്തെ നഴ്‌സുമാർ ആയിരുന്നു. അതിനൊക്കെ നന്ദി ഉണ്ട്. ഞാൻ ഡിസ്ചാർജ് ആയി വന്നപ്പോൾ ഈ നാലു നഴ്‌സുമാർ ചെയ്ത പണി നീ ഒറ്റക്ക് ആണ് ചെയ്തത്.

എന്നെ കുളിപ്പിക്കുന്നത് മുതൽ എല്ലാം നോക്കിയത്. എനിക്ക് അതിനൊക്കെ ഒരു നന്ദി എന്ന വാക്കിൽ ഒതുങ്ങില്ല എന്റെ മനസിലെ വികാരം. ഒന്നാമത് ഞാൻ ഒരു മൊശടൻ ആണ് സാധാരണ ഒരാൾക്കും എന്നെ നോക്കാൻ ആകില്ല. എന്നെ മാക്സിമം സഹിച്ചു. എന്നെ പൊന്നുപോലെ നോക്കിയതിന് ഒരായിരം നന്ദി.

എന്റെ വണ്ണം കുറയാൻ അമൃതയിൽ സർജറിക്ക് പോകുമ്പോൾ നീ എന്റെ കൂടെ കട്ടക്ക് നിന്നു. അന്നൊക്കെ ഞാൻ തിരികെ വരുമോ എന്ന ഭയം ആയിരുന്നു ഉള്ളിൽ. നീ ഓർക്കുന്നുണ്ടോ സർജറിയുടെ രണ്ടുദിവസം മുൻപ് ഇനി തിരികെ വരുമോ എന്ന ഭയം കൊണ്ടുതന്നെ സൂര്യനെല്ലിക്ക് നിങ്ങളെ കൂട്ടി ട്രിപ്പ് പോയി. അന്ന് നമ്മൾ കുറെ പിക്സ് എടുത്തു. അതുകഴിഞ്ഞിട്ട്….ഞാൻ തിരികെ എത്തി അതിനും കൂട്ടായി നിന്നത് നീയാണ്. നിന്നെ എനിക്ക് തന്നതിന് ദൈവത്തോടാണ് ഏറ്റവും വലിയ നന്ദി.