ബി ജെ പിഷുമായി ശക്തമായ ബന്ധം, എല്ലാം എൻ ഡി എക്ക് അനുകൂലമെന്ന് ബീഹാർ മുഖ്യമന്ത്രി

പട്ന: ജനതാദള്‍ (യു)വിന് സഖ്യകക്ഷിയായ ബിജെപിയുമായി ഒരു പ്രശ്നമവുമില്ലെന്നും ശക്തമായ ബന്ധമാണ് ഉള്ളതെന്നും ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ നിതീഷ് കുമാര്‍. സംസ്ഥാനത്ത് എന്‍ഡിഎ യെ സംബന്ധിച്ച് എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പുണ്ടായിരുന്നതുപോലെ തന്നെ ബിജെപിയുമായുള്ള സഖ്യം ശക്തമായി തുടരുകയാണെന്നും നിതീഷ് ആഴ്ചതോറുമുള്ള ലോക് സവാദ് പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ജനതാദള്‍ യു എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കുമെന്നും എന്നാല്‍ ഝാര്‍ഖണ്ഡ്, ഡല്‍ഹി, കശ്മീര്‍, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വന്തം നിലയിലായിരിക്കും മത്സരിക്കുന്നതെന്നും നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഡിഎയുമായി ഒരു തരത്തിലുമുള്ള അഭിപ്രായവ്യത്യാസവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 17 സീറ്റുകളില്‍ 16 എണ്ണവും എന്‍ഡിഎ നേടിയിരുന്നു.