യാചകൻ ക്ഷേത്രത്തിനു 8ലക്ഷം നല്കി, ഭിക്ഷക്കാരി 6ലക്ഷം ജവാന്മാരുടെ വിധവകൾക്കും

ക്ഷേത്രത്തിൽ ഉള്ള വരുമാനവും, പണവും ഒക്കെ തരം കിട്ടുമ്പോൾ കൈക്കലാക്കുന്ന വാർത്തകൾ കേൾക്കുന്ന ഈ കാലത്ത് യാചിച്ച് ഉണ്ടാക്കിയ പണം നാടിനു ദാനം കൊടുത്ത 2 യാചകർ ദേശീയ വാർത്തകളിൽ നിറയുകയാണ്‌. ഇതിൽ ആദ്യത്തേത് ഒരു യാചകൻ തന്റെ ജീവിത സമ്പാദ്യം മുഴുവൻ ക്ഷേത ഭണ്ഡാരത്തിൽ ഇട്ട സംഭവമാണിത്. 73 വയസുള്ളയാഡി റെഡ്ഢി എന്ന യാചകൻ ഭിക്ഷ എടുത്ത് കിട്ടിയത് 8 ലക്ഷം രൂപയായിരുന്നു. 7 കൊല്ലം കൊണ്ടാണിത്രയും തുക ബാക്കി വയ്ക്കാൻ സാധിച്ചത്. പണത്തിനായിട്ട് ആയിരുന്നില്ല ഭിക്ഷ എടുത്തത്. ഭിക്ഷ ചെയ്ത് ജീവിക്കണം എന്ന ആഗ്രഹത്തിലായിരുന്നു യാഡി റെഡ്ഢി ഇതൊക്കെ ചെയ്തത്.

മഹാരാഷ്ട്രയിലാണ്‌ ഈ യാചകന്റെ നാട്.73 വയസുള്ള ഇദ്ദേഹം സായി ബാബ ക്ഷേത്രത്തിൽ എട്ട് ലക്ഷം രൂപ ആണ് നൽകിയത്. വെറുതേ ക്ഷേത്രത്തിനു പണം നല്കി പോവുകയല്ല ഈ യാചകൻ ചെയ്തത്. നഗരത്തിലെ കാലികൾക്കായി ഗോശാല നിർമ്മിക്കാനാണ്‌ പണം നല്കിയത്. കഴിഞ്ഞ 40 വർഷമായി ഇയാള് റിക്ഷ വളിച്ചാണ് ജീവിച്ചിരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതോടെ പിന്നീട് ഇൗ തൊഴിൽ ചെയ്യാൻ സാധിക്കാതെ വന്നു. ഇതോടെ ആണ് യാചിച്ച് ജീവിക്കാൻ തീരുമാനിച്ചത്.നേരത്തെ റിക്ഷ കാരണയി ജോളി ചെയ്തിരുന്ന സമയം ഒരു ലക്ഷത്തോളം രൂപ ഇദ്ദേഹം ക്ഷേത്രത്തിന് നൽകിയിരുന്നു. ഇങ്ങനെ പണം നൽകിയതോടെ തന്റെ സമ്പാദ്യം വർധിക്കുന്നു എന്നും ഇദ്ദേഹം പറയുന്നു.നാട്ടുകാരിൽ നിന്നും യാചിച്ചും അവർ അറിഞ്ഞും നൽകുന്ന പണമാണ് ഇയാൾ ക്ഷേത്രത്തിലേക്ക് നൽകുന്നത്.

ഈ യാചകനു ഈ പണം ക്ഷേത്രത്തിൽ നല്കാതെ വല്ല സാധുക്കൾക്കും നല്കാമായിരുന്നില്ലേ എന്ന് ചോദിക്കുന്നവർക്കും മറുപടി ഉണ്ട്. ക്ഷേത്രം എത്രയോ സാധുക്കൾക്കും, മിണ്ടാ പ്രാണികൾക്കും അഭയംവും സമാധാനവും നല്കുന്നു. താൻ ക്ഷേത്രത്തിൽ ഇത് കൊടുത്തപ്പോൾ അത് നാടിനു പൊതുവായി തന്നെയാണ്‌ നല്കിയത് എന്നും യാചകൻ യാഡി റെഡ്ഢി വിമർശകരോട് പറയുന്നു

മറ്റൊരു വലിയ ദാന കർമ്മം രാജസ്ഥാനിലെ ഒരു യാചക സ്ത്രീ ചെയ്തതാണ്‌. ഓരോ രാജ്യ സ്നേഹിയേയും കോൾമയിർ കൊള്ളിക്കുന്ന വാർത്ത. പുല്‍വാമയില് ജീവൻ നഷ്ടപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് സഹായവുമായി എത്തിയ ഭിക്ഷാടകയായ വൃദ്ധയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്.

രാജസ്ഥാനിലെ അജ്മീറില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന നന്ദിനി ശര്‍മ്മയെന്ന വൃദ്ധയാണ് സഹായവുമായി എത്തിയത്.ആറുലക്ഷത്തോളം രൂപയാണ് ഇവരുടെ പേരില്‍ ബാങ്കില്‍ ഉണ്ടായിരുന്നത്. ഭിക്ഷയാചിച്ച് ലഭിക്കുന്ന പണത്തിന്റെ ഒരുവിഹിതം ബാങ്കില്‍ ഇവര്‍ നിക്ഷേപിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് ഈ പണം എങ്ങനെ വിനിയോഗിക്കണമെന്ന് രണ്ടുപേരോട് ആഗ്രഹം പറഞ്ഞിരുന്നു. ഇവരാണ് ഇപ്പോള്‍ ഈ തുക ജവാന്‍മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.തനിക്ക് ഭിക്ഷാടനത്തിലൂടെ ലഭിച്ച മുഴുവന്‍ തുകയും സൈനികരുടെ കുടുംബങ്ങള്‍ക്ക് ദാനം നല്‍കിയിരിക്കുകയാണ് ഇവര്‍. തന്റെ വലിയ മോഹമാണ് ഇപ്പോള്‍ ഈ പ്രവര്‍ത്തിയിലൂടെ ഇവര്‍ യാഥാര്‍ഥ്യമാക്കുന്നത്. മരിക്കുന്നതിന് മുന്‍പ് ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച പണം രാജ്യത്തിനായി നല്‍കണമെന്ന് ഇവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

എന്തായാലും പണം യാചിച്ച് വാങ്ങുന്നത് എത്ര കഷ്ടപെട്ടായിരിക്കും. ഓരോ തുട്ടുകളായി വാങ്ങി അവ ശേഖരിച്ച് സ്വന്തം കാര്യങ്ങൾക്ക് ധൂർത്തടിക്കാതെ പൊത് ആവശ്യങ്ങൾക്ക് കൊടുക്കുന്ന ഈ 2 യാചകരിൽ നിന്നും രാജ്യം ഏറെ പഠിക്കാൻ ഉണ്ട്. യാചകരുടെ ഈ മനസ് നമുക്കും നാട് നയിക്കുന്നവർക്കും ഉണ്ടായിരുന്നേൽ എത്ര പണം നമുക്കും ബാക്കി വയ്ക്കാമായിരുന്നു. എല്ലാർക്കും ആവശ്യമായ സമ്പത്ത് രാജ്യത്ത് ഉണ്ട്. എന്നാൽ ഉള്ളവർ ഉള്ളത് പോലെ ജീവിച്ച് പാവങ്ങൾക്ക് അർ ഹമായ പണം കൂടു ധൂർത്തടിക്കുന്നു.