
ലണ്ടന്‍. സൗരയൂഥത്തില്‍ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയില്‍ ഭൂമിയെ ഭയത്തിലാഴ്ത്തുന്ന മറ്റൊരു ഗ്രഹം. സൗരയൂഥത്തില്‍ ഒന്‍പതാം ഗ്രഹം കണ്ടെത്തിയെന്നു ശാസ്ത്രലോകം. ഇത് പ്ലൂട്ടോയെ പോലെ ഒരു കുള്ളന്‍ ഗ്രഹമല്ല. സൂപ്പര്‍ എര്‍ത്ത് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. സൗരയൂഥത്തില്‍ എട്ടാണോ ഒന്‍പതാണോ ഗ്രഹങ്ങള്‍ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങളുണ്ട്. പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ശാസ്ത്ര ലോകത്തിനു തീരുമാനമെടുക്കാനായിട്ടില്ല. എന്നാല്‍ ആ സ്ഥാനത്തേക്ക് പുതിയൊരാള്‍ വന്നിരിക്കുന്നു. കുറച്ച് കുഴപ്പകാരണാണ് ഈ ഗ്രഹമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്.
ഭൂമിക്ക് ഒരല്‍പ്പം ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്. സൂപ്പര്‍ എര്‍ത്ത് സൗരയൂഥത്തില്‍ തന്ത്രപ്രധാന മേഖലയിലാണ് നില്‍ക്കുന്നത്. ഒരുപാട് മാറ്റങ്ങള്‍ സൂപ്പര്‍ എര്‍ത്ത് സൗരയൂഥത്തില്‍ കൊണ്ടുവരുമെന്നാണ് ശാസ്ത്രജഞര്‍ പറയുന്നത്. സൗരയൂഥത്തില്‍ ഒന്‍പതാം ഗ്രഹം കണ്ടെത്തിയെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. ഇത്തരമൊരു പ്രതിഭാസത്തെ കണ്ട് ശാസ്ത്രജ്ഞര്‍ അമ്പരന്നിരിക്കുകയാണ്. ഭൂമിയേക്കാള്‍ വലിപ്പമേറിയതാണ് ഈ ഗ്രഹം. അതുകൊണ്ട് ചില അപ്രതീക്ഷിത പ്രതിഭാസങ്ങള്‍ സംഭവിക്കുമെന്ന മുന്നറിയിപ്പ് ആണ് ഇത് നൽകുന്നത്.
സൂപ്പര്‍ എര്‍ത്ത് നിലനില്‍ക്കുന്നത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലായിട്ടാണ്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഇക്കാര്യത്തില്‍ പഠനവും നടത്തി ക്കഴിഞ്ഞു. സൗരയൂഥത്തില്‍ ആകെ ഈ ഗ്രഹം നാശമുണ്ടാക്കുമെന്നാണ് മുന്നറയിപ്പ്. സൗരയൂഥത്തെ ആകെ നശിപ്പിക്കുന്ന തലത്തിലേക്ക് സൂപ്പര്‍ എര്‍ത്തിന്റെ സാന്നിധ്യം മാറുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പിണ്ഡം മാറി കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങൾ പറയുന്നത്. ഭൂമിയേക്കാള്‍ വലുതായത് കൊണ്ട് നിലവിലെ സന്തുലിതാവസ്ഥയെ ഇത് താറുമാറാക്കും എന്നാണ് ഭയപ്പെടുന്നത്.
സൂപ്പര്‍ എര്‍ത്ത് എന്നത് നെപ്റ്റിയൂണേക്കാള്‍ പ്രകാശമേറിയാണ്. ചൊവ്വയ്ക്കും, വ്യാഴത്തിനും ഇടയില്‍ ഇവ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ ശരിക്കും പഠിക്കേണ്ടതുണ്ട്. ഇത് മറ്റ് ഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പരിശോധിച്ച് വരുന്നു. വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ ഉണ്ടാവുന്ന സൂക്ഷ്മമായ മാറ്റം പോലും മറ്റ് ഗ്രഹങ്ങളെ തീവ്രമായി ബാധിക്കും. സര്‍വനാശത്തിലേക്ക് വരെ ഇത് എത്തിച്ചേക്കും. വാനനിരീക്ഷകനായ സ്റ്റീഫന്‍ കെയിന്‍ പറയുന്നു.
ഭൂമിയേക്കാള്‍ 318 മടങ്ങ് വലിപ്പമുണ്ട് സൂപ്പര്‍ എര്‍ത്തിന്. അതേസമയം വ്യാഴം മറ്റ് ഗ്രഹങ്ങളേക്കാള്‍ എല്ലാം വലുതാണ്. ഇതിന്റെ ഗുരുത്വാകര്‍ഷണ ബലം അതിശക്തമാണ്. ഏത് ചെറിയ വസ്തുവിനെയും വലിച്ചെടുക്കാന്‍ ഇതിന് കഴിയും. ചെറിയ മാറ്റങ്ങള്‍ ഉണ്ടായാല്‍ പോലും അത് മറ്റ് ഗ്രഹങ്ങളെ ബാധിക്കും. ഭീകരമായ ചില കണ്ടെത്തലുകളാണ് ഈ പഠനത്തിലുള്ളത്. സൂപ്പര്‍ എര്‍ത്ത് വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണത്തെ സ്വാധീനിക്കുന്നുണ്ട്. ഇത് മെര്‍ക്കുറിയെയും ശുക്രനെയും, സൗരയൂഥത്തില്‍ നിന്ന് പുറത്താക്കുന്നതിന് വഴിയൊരുക്കിയേക്കും.
ശുക്രനെയും മെര്‍ക്കുറിയെയും സൗരയൂഥത്തില്‍ നിന്ന് പുറന്തള്ളിയാല്‍, യൂറാനസിന്റെയും, നെപ്റ്റിയൂണിന്റെയും ഭ്രമണപഥം താളം തെറ്റും. അവരെയും ബഹിരാകാശത്തില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് ഇത് നയിക്കും. നിലവില്‍ സൗരയൂഥം ഏറ്റവും ബാലന്‍സ് ചെയ്ത് നില്‍ക്കുകയാണ്. എന്നാല്‍ സൂപ്പര്‍ എര്‍ത്തിന്റെ വരവോടെ അടിമുടി അത് താളം തെറ്റും. ഭൂമിയും മനുഷ്യരും സര്‍വനാശത്തിലേക്ക് വീഴാൻ ഇത് കാരണമാകും. ഭൂമിയുടെ ഭ്രമണപഥത്തെയും അത് ബാധിക്കും. അത് സമ്പൂര്‍ണമായി ഭൂമിയെ ഇല്ലാതാക്കും. അതോടെ ഭൂമി വാസയോഗ്യമല്ലാത്ത അവസ്ഥയിലേക്ക് എത്തും.