ബെവ്‌ ക്യൂ ആപ്പില്‍ രണ്ടാം ദിവസവും സാങ്കേതിക പ്രശ്നങ്ങള്‍

സര്‍ക്കാര്‍ പുറത്തിറക്കിയ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനമായ ബെവ്ക്യൂ ആപ്പില്‍ ഇന്നും സങ്കേതിക പ്രശ്നങ്ങള്‍. രജിസ്ട്രേഷനുള്ള ഒടിപി കിട്ടാത്തതായിരുന്നു ഇന്നലെ വരെയുള്ള പ്രശ്നം. രാത്രിയോടെ മൂന്ന് പുതിയ ഒടിപി സേവന ദാതാക്കളെ കണ്ടെത്തി പ്രശ്നം പരിഹരിച്ചതായി കമ്ബനി അറിയിച്ചെങ്കിലും ഇന്ന് രാവിലെ ആപ്പില്‍ വീണ്ടും സാങ്കേതിക പ്രശ്നമുണ്ടാക്കുകയായിരുന്നു.

രാവിലെ മദ്യം ബുക്ക് ചെയ്യാന്‍ ശ്രമിച്ച പ‍ല‍ര്‍ക്കും ഒടിപി കിട്ടുകയോ രജിസ്ട്രേഷന്‍ പൂ‍ര്‍ത്തിയാക്കാനോ പറ്റിയില്ല. ഒന്‍പത് മണിക്ക് ശേഷം ബുക്ക് ചെയ്യാന്‍ ശ്രമിച്ചവ‍ര്‍ക്ക് പുല‍ര്‍ച്ചെ 3.35 മുതല്‍ 9 വരെയുള്ള സമയത്തേ ബുക്കിം​ഗ് നടത്താനാവൂ എന്ന സന്ദേശമാണ് ലഭിച്ചത്.

അതേസമയം ഇന്നത്തേക്ക് മദ്യം വാങ്ങാനായി 15 ലക്ഷത്തോളം പേ‍ര്‍ ബുക്കിം​ഗ് നടത്തിയെന്നാണ് ഫെയര്‍കോഡ് കമ്ബനി അറിയിച്ചത്. ബാര്‍കോഡ് പരിശോധിക്കാനുള്ള സംവിധാനം ലഭ്യമല്ലാത്തതിനാല്‍ പലയിടത്തും ഇന്ന് ബാ‍ര്‍കോഡ് രേഖപ്പെടുത്തി മദ്യം നല്‍കുകയാണ്.

കൊച്ചിയില്‍ ചില പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ബാറുകളില്‍ വിറ്റത് ഉയര്‍ന്ന വിലക്കുന്ന മദ്യം മാത്രം. ഇന്നലെ ഉച്ചയോടെ പല ബാറുകളിലും സ്റ്റോക് തീര്‍ന്നു. ഇതോടെ ടോക്കണുമായെത്തിവ‍ര്‍ ബഹളം വച്ചു. ഇതോടെ വാങ്ങനെത്തിവര്‍ പരാതികളുമായെത്തി. ഒടിപി കിട്ടുന്നില്ലെന്നായിരുന്നു. ബെവ് ക്യൂ ആപിനെക്കുറിച്ചുളള പ്രധാന പരാതി. രാത്രിയോടെ ഈ പ്രശനം പരിഹരിച്ചെന്ന് ഫെയര്‍കോഡ് അറിയിച്ചു.