ഭഗവല്‍ സിങ്ങും ലൈലയും സജീവ സിപിഎം പ്രവര്‍ത്തകര്‍

പത്തനംതിട്ട. നലബലിക്കേസില്‍ പ്രതിയായ കെവി ഭഗവല്‍ സിങ്ങും ലൈലയും സജീവ സിപിഎം പ്രനര്‍ത്തകര്‍. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും സംഘാടകനുമായിരുന്ന ഭഗവല്‍ സിങ് ഇടക്കാലത്ത് താല്കാലിക സിപിഎം ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗവും കെഎസ്‌കെടിയു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്. സിപിഎമ്മിലെ തീവ്രനിലപാടുകാരനായ ഭഗവല്‍ സിങ് എല്ലാ തിരഞ്ഞെടുപ്പുകളിലും 142-ാം ബൂത്തിലെ എല്‍ഡിഎഫ് ഏജന്റുമായിരുന്നു.

ഭഗവല്‍ സിങ് സിപിഎം പ്രവര്‍ത്തകനായിരുന്നുവെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പ്രദീപ് കുമാര്‍ പറഞ്ഞു. ഇങ്ങനെയുള്ള ഒരു കുറ്റകൃത്യം ഇയാള്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. ഭാര്യ ലൈലയും പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നുവെന്ന് പ്രദീപ് കുമാര്‍ പറയുന്നു. കോടിയേരി ബാലകൃഷ്ണന്‍ മരിച്ചപ്പോള്‍ സിപിഎം നടത്തിയ അനുശോചന ജാഥയുടെ മുന്‍ നിരയില്‍ ലൈലയും ഉണ്ടായിരുന്നു. ഇയാള്‍ മുമ്പ് വ്യാജവാറ്റ് നടത്തിയിരുന്നു. ലഹരിക്ക് അടിമയായ ഭഗവല്‍ സിങ്ങിനെ നാട്ടുകാരാണ് ലഹരി മുക്ത കേന്ദ്രത്തില്‍ എത്തിച്ചത്. പിന്നീടാണ് ലൈലയെ വിവാഹം കഴിക്കുന്നത്.

അതേസമയം നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫി വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ദുരുപയോഗം ചെയ്തതായി വിവരം. ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ചാണ് കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തത്. 16-ാം വയസുമുതല്‍ ഇയാള്‍ കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും 2006ലാണ് ആദ്യമായി പിടിയിലാകുന്നത്. ഷാഫി ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്ന് കഴിഞ്ഞ ദിവസം കമ്മീഷണര്‍ സിഎച്ച് നാഗരീജു പറഞ്ഞിരുന്നു. ഷാഫിക്ക് കാര്‍ വാങ്ങി നല്‍കിയത് ഭഗവല്‍ സിങ്ങാണ്. ഈ കാറിലാണ് പത്മയെ ഷാഫി ഇലന്തൂരില്‍ എത്തിച്ചത്.

ഇരയാകുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് മുറിവേല്‍പ്പിച്ച് ലൈംഗിക സുഖം കണ്ടെത്തുന്ന മനോ നിലയുള്ള വ്യക്തിയാണ് ഷാഫി. ഇതിന് വേണ്ടി എത് കഥയും ഇയാള്‍ ഉണ്ടാക്കുമെന്നും പോലീസ് പറയുന്നു. അതേസമയം രണ്ട് സ്ത്രീകളെ നരബലി നടത്തിയ കേസിലെ പ്രതികളായ ലൈലയും മുഹമ്മദ് ഷാഫിയും ലൈലയുടെ ഭര്‍ത്താവ് ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്തുവാന്‍ തീരുമാനിച്ചതായി സൂചന. ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്തിയ ശേഷം ലൈലയും ഷാഫിയും ഒരുമിച്ച് താമസിക്കുവനായിരുന്നു പദ്ധതി. പ്രതികള്‍ നരബലിക്ക് ശേഷം നരഭോജനവും നടത്തിയതായി പോലീസ് പറയുന്നു. രണ്ടര മാസം മുമ്പ് കൊല ചെയ്യപ്പെട്ട റോസ്ലിയുടെ ശരീരഭാഗങ്ങള്‍ പ്രതികള്‍ കഴിച്ചതായി പോലീസ് പറയുന്നു.