സ്ത്രീകളോട് മോശമായ ഭാഷയിൽ സൈബർ ആക്രമണം നടത്തിയവർ സ്വന്തം അമ്മമാരേയാണ്‌ അപമാനിച്ചിരിക്കുന്നത്

സമരം ചെയ്യുന്ന സ്ത്രീകളോട് മോശമായ ഭാഷയിൽ സൈബർ ആക്രമണം നടത്തിയവർ സ്വന്തം അമ്മമാരേയാണ്‌ അപമാനിച്ചിരിക്കുന്നത്. ഭാഗ്യ ലക്ഷ്മിയുടെ വിഷയത്തിൽ ഭാഗ്യലക്ഷ്മിക്ക് അനുകൂലമായി സിക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തിയ സ്ത്രീകളോടാണ്‌ മോശമായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണവും കമന്റുകളും വന്നത്. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ മോശമാണ് എങ്കില്‍ ഏറ്റവും മോശക്കാരി നിങ്ങളുടെ അമ്മ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് എ.ഐ.എസ് എഫ് നേതാവു കൂടിയായ അനന്തു മാതിരമ്പള്ളിലിന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്

പ്രതിഷേധിക്കുന്ന സ്ത്രീകളൊക്കെ മോശക്കാരികള് ആണെങ്കില് ഏറ്റവും മോശക്കാരി നിങ്ങളുടെ അമ്മയാണ്..ഭാഗ്യലക്ഷ്മിയോടുള്ള ചെറിയ ചെറിയ വിയോജിപ്പുകള് വച്ചുകൊണ്ട് തന്നെ പറയട്ടെ.. ഭാഗ്യലക്ഷ്മിക്കെതിരെ കേസ് ചുമത്തിയ നടപടിയില് പ്രതിഷേധിച്ച് തിരുവനന്തപുരം മഹിളാ സംഘം തെരുവിലിറങ്ങി പ്രതിഷേധിച്ചു. ആ പ്രതിഷേധത്തിനെതിരെ വലിയ മോശപെട്ട തരത്തിലുള്ള സൈബര് ആക്രമണമാണ് ഉണ്ടായത്.

അത്തരത്തില് സ്ത്രീയെ ആക്രമിച്ച് ഇല്ലാതാക്കാം എന്ന് കരുതുന്ന ബുദ്ധി ശൂന്യരെ ഓര്മപെടുത്താനാണ് ഈ തലകെട്ട്
പ്രതികരിക്കുന്ന,പ്രതിഷേധിക്കുന്ന സ്ത്രീകള് മോശമാണ് എങ്കില് ഏറ്റവും മോശക്കാരി നിങ്ങളുടെ അമ്മ തന്നെയാണ്..
കാരണം ഈ പ്രായത്തിനിടയില് അത്രമേല് പ്രതിരോധം അവര് സ്വന്തം ജീവിതത്തില് തീര്ത്തിരിക്കും ഒരുപാട് വിജയ് പി നായര്മാര് കവലകളില്,വഴിയോരങ്ങളില്,ബസുകളില് എന്തിനേറെ പറയുന്നു കയ്യിലിരിക്കുന്ന സെല്ഫോണില് പോലും എത്തിയിരിക്കാം അവര്ക്കെതിരെ നടത്തിയ പ്രതിരോധം നിങ്ങള് മോശമായി കാണുന്നുണ്ടോ.. എങ്കില് അവരും മോശക്കാരികള് തന്നെയാണ്..
അസഭ്യവും അശ്ളീല വര്ഷവും മാറ്റിനിര്ത്തിയാല് പരിശോധിക്കപെടേണ്ട കമന്റുകള് എന്തിന് സെലക്ടീവ് രാഷ്ട്രീയ പ്രവര്ത്തനം..? വീട്ടില് ചോദിക്കാനും പറയാനും ആളില്ലെ..? ഭര്ത്താവിനും കുട്ടികള്ക്കും വച്ചു വിളമ്പി നല്കി വീട്ടിലിരുന്നു കൂടെ.? തുടങ്ങിയവയാണ്..
ആമസോണ് വനാന്തരങ്ങള് കത്തി നശിക്കുമ്പോള് തിരുവനന്തപുരത്ത് എന്തിന് പ്രതിഷേധിക്കണം എന്ന് ചോദിച്ചവരാണ് ആദ്യകൂട്ടര് പ്രതിഷേധങ്ങളെ നിസാരവല്ക്കരിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് അതിന് പിന്നില് പ്രത്യേകിച്ച് സ്ത്രീ പോരാട്ടങ്ങളെ ഒരു സ്ത്രീയുടെ കരവലയത്തില് സുരക്ഷിതമായിരുന്ന രാജ്യമാണ് ഇന്ത്യ.ഇന്ത്യന് സ്വാതന്ത്ര സമരവും 1950കളിലെ അടക്കം തൊഴിലാളി സമരങ്ങളിലെ സ്ത്രീ പങ്കാളിത്തവും മനപൂര്വ്വം ആരും വിസ്മരിക്കരുത് അവരോക്കെ മോശപെട്ടവരായിരുന്നെങ്കില് നിങ്ങളുടെ സ്വന്തം വീട്ടിലെ സ്ത്രീ സ്വാതന്ത്രം പോലും അവരുടെ ഭിക്ഷയാണ് അല്ലാതെ ഒരു ദൈവവും നേരിട്ടവതിരിച്ച് നല്കിയ വരമല്ല രാജ്യത്തിന് വേണ്ടി പോരാടിയ എത്രയോ സ്ത്രീ രത്നങ്ങളുണ്ട് അവരാരും സമയത്തിന് വീട്ടിലെത്തുന്നവരൊ ഭര്ത്താക്കന്മാരുടെ ശ്രിശ്രൂഷകള്ക്ക് മാത്രമായി ജീവിച്ചവരൊ അല്ല അത്തരത്തില് ജീവിച്ചവരാണ് എങ്കില് അവരും അവരോടോപ്പം ഇന്നത്തെ സ്ത്രീകളും അകത്തമ്മമാരായി മാത്രം ജീവിച്ചു തീര്ത്തേനെം നവോത്ഥാന കാലഘട്ടത്തിനായി സ്ത്രീ സമരങ്ങള് വഹിച്ച പങ്ക് പോലും വളരെ വലുതാണ് സ്വയം നിര്ണ്ണയ അവകാശം എന്നതിലുപരി സ്വന്തം വീട്ടില് അല്പ്പം സ്വാതന്ത്രം സ്ത്രീക്ക് നല്കിയിരുന്നു സ്ത്രീയെ സ്ത്രീയായി കണ്ടിരുന്നു എങ്കില് ഇത്തരം തരംതാണ മറുപടികളുമായി സോഷ്യല് മീഡിയ പ്ലാന്ഫോമില് ഇത്തരക്കാര് എത്തപെടില്ലായിരുന്നു..
മഹിളാ സംഘത്തിന്റെ പ്രീയപെട്ട അമ്മമാരെ ചേച്ചിമാരെ എന്നും ഇങ്ങനെ തന്നെ ഈ സമൂഹം ചേര്ത്തുപിടിക്കും