ഭർത്താവും മകളും പിറന്നാൾ ആഘോഷിക്കാൻ വന്നില്ലേ?ചോദ്യങ്ങൾക്ക് മറുപടി നൽകി നടി ഭാമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികളുടെ മുന്നിൽ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങി. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. അരുൺ ആണ് ഭാമയുടെ ഭർത്താവ്.

കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ എത്താത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഭാമ അരുണുമായി വേർപിരിഞ്ഞാണോ താമസം. ചിത്രങ്ങളിൽ എന്തുകൊണ്ട് അരുൺ എത്തുന്നില്ല എന്നും ആരാധകർ കമന്റുകളിലൂടെ ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ഇതേകുറിച്ച് നടി പ്രതികരിച്ചതുമില്ല. അടുത്തിടെ നടിയുടെ പ്രൊഫൈലിൽ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും താരം റിമൂവ് ആക്കിയിരുന്നു. എന്നാൽ വീണ്ടും കുടുംബ ചിത്രം പങ്കിട്ടത് ആരാധകരെ കൺഫ്യൂഷനിലാക്കി.

കഴിഞ്ഞ ദിവസമായിരുന്നു ഭാമയുടെ പിറന്നാൾ. ഗംഭീരമായാണ് താരം പിറന്നാൾ ആഘോഷിച്ചത്. സുഹൃത്തുക്കളാണ് ഭാമയ്ക്ക് വേണ്ടി ആഘോഷം സംഘടിപ്പിച്ചത്. ആ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ താരം പങ്കുവെക്കുകയും ചെയ്തിരുന്നു. പക്ഷെ ഒന്നിൽ പോലും ഭർത്താവിന്റേയോ മകളുടേയോ സാന്നിധ്യമുണ്ടായിരുന്നില്ല.

ഇതോടെ ഭർത്താവും മകളും വന്നില്ലേയെന്ന ചോദ്യങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇത്തവണ ഭാമ മറുപടി പറയാതെ ഒഴിഞ്ഞ് മാറിയില്ല. കൃത്യമായി മറുപടി കുറിച്ചു. താൻ ഒരു ഷൂട്ടിങ്ങിനായി പോയവേളയിലായിരുന്നു പിറന്നാൾ ആഘോഷമെന്നും അത് നടന്നത് കോഴിക്കോട് വെച്ചായിരുന്നുവെന്നും ഭർത്താവും മകളും കൊച്ചിയിലുണ്ടെന്നുമാണ് ഭാമ മറുപടിയായി എഴുതിയത്.

ചാനൽ പരിപാടികളിലും മറ്റും സ്ഥിരം സാന്നിധ്യമായ ഭാമ വ്‌ളോഗർ ആയും എത്തുന്നുണ്ട്. മാത്രമല്ല സ്വന്തമായി ഒരു ബിസിനെസ്സ് സംരംഭത്തിലേക്കും എത്തുകയുണ്ടായി. ഒരു മില്യൺ ഫോളോവേഴ്‌സാണ് ഭാമയ്ക്ക് ഇൻസ്റ്റയിൽ മാത്രം ഉള്ളത്. 2016ൽ പുറത്തിറങ്ങിയ മറുപടിയെന്ന മലയാളം സിനിമയിലാണ് അവസാനമായി ഭാമ അഭിനയിച്ചത്.

2020ലാണ് ഭാമ വിവാഹിതയായത്. ചെന്നിത്തല സ്വദേശിയും ബിസിനസുകാരനുമായ അരുൺ ജഗദീഷുമായി പക്കാ അറേഞ്ച്ഡ് വിവാഹം ആയിരുന്നു ഭാമയുടേത്. ഇരുവർക്കും ഗൗരി എന്നൊരു മകളുമുണ്ട്. വിവാഹിതയായതോടെയാണ് ഭാമ പൂർണ്ണമായും അഭിനയത്തിൽ നിന്നും വിട്ടുനിന്നത്.