അരുണിനെ കണ്ടുമുട്ടിയത് ഇങ്ങനെ, പ്രണയരഹസ്യം വെളിപ്പെടുത്തി ഭാമ

മലയാളത്തിന്റെ പ്രിയതാരം ഭാമ വിവാഹിതയാകുന്നു എന്ന വാര്‍ത്ത സന്തോഷത്തോടെയാണ് മലയാളികള്‍ കേട്ടത്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചുള്ള വിവാഹത്തെകുറിച്ചും വരന്‍ അരുണിനെ കുറിച്ചുമെല്ലാം ഒരു അഭിമുഖത്തിനിടയിലായിരുന്നു ഭാമ മനസ്സു തുറന്നത്.ദുബായില്‍ ബിസിനസുകാരനായ അരുണ്‍ ചെന്നിത്തല സ്വദേശിയാണ്. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോള്‍ പ്രണയത്തിന്റെ മൂഡിലാണ് തങ്ങളെന്നും വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം സുന്ദരമാണെന്നും ഭാമ പറയുന്നു.

ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുണ്‍. കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാന്‍ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയില്‍ തന്നെ സെറ്റില്‍ ചെയ്യാനാണ് ആഗ്രഹമെന്നും അരുണും കൊച്ചിയില്‍ സെറ്റില്‍ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ പറഞ്ഞു.

“അരുണിന് നാടാണ് ഏറ്റവും ഇഷ്ടം. അതുകൊണ്ടാണ് കൊച്ചിയിലേക്ക് തിരിച്ചുപോരുന്നത്. ആദ്യം മുതല്‍ക്കേ എന്നെ സിനിമാതാരമായിട്ട് അരുണ്‍ കണ്ടിട്ടില്ല. ‘സ്റ്റാര്‍ സ്റ്റക്’ എന്ന സംഭവമേ ഇല്ല. ആ കാര്യത്തിലാണ് എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയത്,” ഭാമ പറയുന്നു. ജനുവരിയിലാണ് വിവാഹം. വിവാഹവും മെഹന്തിചടങ്ങും ഭാമയുടെ ജന്മനാടായ കോട്ടയത്ത് വെച്ച്‌ നടക്കും. സിനിമാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായുള്ള വിവാഹസല്‍ക്കാരം കൊച്ചിയിലായിരിക്കും.

2007ലായിരുന്നു ഭാമ തുടക്കം കുറിച്ചത്. അവതാരകയായാണ് താരം തുടക്കം കുറിച്ചത്. വ്യത്യസ്തമായ സിനിമകളുമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നടിയാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ഭാമ ഇപ്പോള്‍ അന്യഭാഷാ ചിത്രത്തിലാണ് അധികവും അഭിനയിക്കുന്നത്. മലയാളത്തില്‍ അവസാനമായി ഭാമ അഭിനയിച്ചത് 2016ലാണ്. താരം മലയാളത്തിലേക്ക് ഇല്ലെ എന്ന ചോദ്യത്തിനൊപ്പമാണ് വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യവും ആരാധകര്‍ ഉന്നയിച്ചിരുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും ചേച്ചിമാരുടെ മക്കളുടെ ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി ഒരു കൊച്ചൊക്കെ വേണ്ടെയെന്നാണ് ആരാധകര്‍ ഇതിന് സ്ഥിരമായി കമന്റിടുന്നത്. ഇപ്പോള്‍ ആരാധകരുടെ ഏറെ നാളത്തെ ചോദ്യങ്ങള്‍ക്ക് വിരാമമിട്ടാണ് നടി വിവാഹിതയാകുന്ന വാര്‍ത്ത എത്തുന്നത്.

വനിതയ്ക്ക് നല്‍കിയ എക്‌സ്‌ക്ലൂസിവ് അഭിമുഖത്തിലാണ് ഭാമ തന്റെ കല്യാണവിശേഷങ്ങള്‍ മനസുതുറന്നത്. പ്രണയിച്ച്‌ വിവാഹം കഴിക്കാനാണ് വിവാഹം വൈകിക്കുന്നത് എന്നാണ് ഭാമയെ പറ്റി ഉയര്‍ന്ന അഭ്യൂഹമെങ്കിലും ഇപ്പോള്‍ വീട്ടുകാര്‍ ആലോചിച്ചാണ് ഭാമയ്ക്ക് വിവാഹം ഉറപ്പിച്ചിരിക്കുന്നത്. ബിസിനസുകാരനായ അരുണാണ് ഭാമയുടെ വരന്‍. അധികം വൈകാതെ തന്നെ ഇവരുടെ വിവാഹം നടക്കുമെന്നാണ് സൂചന. ഏറെ നാളായി കല്യാണം ഉറപ്പിച്ചെങ്കിലും ഇപ്പോഴാണ് ഭാമ ആരാധകരെ അറിയിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Bhamaa (@bhamaa) on Apr 30, 2018 at 7:56am PDT