ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സിന് അനുമതി

ന്യൂഡല്‍ഹി. ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് കേന്ദ്ര സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ അനുമതി. അടിയന്തര സാഹചര്യങ്ങളില്‍ മുതിര്‍ന്ന വ്യക്തിള്‍ക്കിടയില്‍ നിയനന്ത്രിത ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് പ്രതിരോധ നേസല്‍ വാക്‌സീനാണിത്.

രണ്ട് ഡോസ് കോവിഷീല്‍ഡ് അല്ലെങ്കില്‍ മറ്റേതെങ്കിലും കോവിഡ് വാക്‌സിനോ എടുത്ത 18 വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തികള്‍ക്കാണ് ഈ വാക്‌സിന്‍ ഉപയോഗിക്കുവാന്‍ കഴിയുക. ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാ നേസല് മൂക്കിലൂടെ നല്‍കുന്ന വാക്‌സീനാണ്. വാഷിങ്ടന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് നേസല്‍ വാക്‌സീന്‍ വികസിപ്പിച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് ക്ലിനിക്കല്‍ പരീക്ഷണത്തിന് വാക്‌സീന് അനുമതി ലഭിച്ചത്. അതിന് ശേഷം ജൂണ്‍ 19ഓടെ അന്തിമ ക്ലീനിക്കല്‍ പരീക്ഷണവും വിജയിച്ചു. 4000 പേരില്‍ പരീക്ഷണം നടത്തിയതായി കമ്പനി പറയുന്നു. വാക്‌സീന്‍ സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നല്‍കുന്നതാണെന്നും കമ്പനി ആവകാശപ്പെടുന്നു.